IPL 2026: 'വിരമിച്ച ഇതിഹാസങ്ങൾ ഐപിഎൽ ഭരിക്കുന്നു'; വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും തകർപ്പൻ പ്രകടനത്തിൽ ആരാധകർ ആവേശത്തിൽ

2024 ടി-20 ലോകകപ്പ് നേടിയതിന് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇപ്പോൾ നടക്കുന്ന ഐപിഎലിൽ വെടിക്കെട്ട് പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. ഐപിഎലിൽ ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിയ താരങ്ങൾ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ എതിരാളികൾക്ക് മേൽ സമ്മർദ്ദം ചിലത്തുകയാണ്.

ആദ്യ മത്സരത്തിൽ ആർസിബിക്ക് വേണ്ടി വിരാട് കോഹ്ലി 38 പന്തിൽ 5 ഫോറും 5 സിക്‌സും അടക്കം 69* റൺസ് നേടി. ഇന്നലെ നടന്ന മത്സരത്തിൽ രോഹിത് ശർമ്മയാകട്ടെ 38 പന്തിൽ 6 ഫോറും 6 സിക്‌സും അടക്കം 78 റൺസും നേടി. ടി-20, ടെസ്റ്റ് എന്നി ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരങ്ങൾ അവരുടെ തീരുമാനം പിൻവലിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ചെന്നൈക്ക് വേണ്ടി കീപ്പർ റോളിൽ മലയാളി താരം സഞ്ജു സാംസണാണ് ഇറങ്ങുക. കാലിന് പരിക്ക് പറ്റി എം എസ് ധോണി ഏപ്രിൽ വരെ വിശ്രമത്തിലായിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.