ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വ്യാപാര കരാറുമായി സഞ്ജു സാംസൺ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി കളിച്ചതിന് ശേഷം, കേരള കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) പുതിയൊരു ഇടം സ്വന്തമാക്കി. സഞ്ജുവിന്റെ വരവ് അടുത്ത വർഷത്തെ ഐപിഎൽ ജേതാക്കളാകാൻ ചെന്നൈക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോഴിതാ അടുത്ത സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. വർഷങ്ങളായി വിക്കറ്റ് കീപ്പറുടെ റോളിലുള്ള മഹേന്ദ്ര സിങ് ധോണി ഇത്തവണ ഇംപാക്ട് പ്ലെയറുടെ റോളിൽ മാത്രമാകും കളിക്കുകയെന്നും അശ്വിൻ പറയുന്നു.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
Read more
” രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് പോയത് ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിരയിൽ ഫിനിഷിങ് താരത്തിന്റെ പ്രശ്നമുണ്ടാകും. അതുകൊണ്ട് മഹേന്ദ്ര സിങ് ധോണി ആ റോൾ ചെയ്യേണ്ടി വരും. ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ തുടരുന്നതിനാൽ ധോണിക്ക് ഒരു ഇംപാക്ട് താരമായി കളിക്കാൻ കഴിയും” അശ്വിൻ പറഞ്ഞു.







