IPL 2026: സഞ്ജുവിന്റെ വരവോടു കൂടി ചെന്നൈക്ക് രണ്ട് നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്: ചെത്വേശ്വർ പൂജാര

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വ്യാപാര കരാറുമായി സഞ്ജു സാംസൺ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി കളിച്ചതിന് ശേഷം, കേരള കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സി‌എസ്‌കെ) പുതിയൊരു ഇടം സ്വന്തമാക്കി. സഞ്ജുവിന്റെ വരവ് അടുത്ത വർഷത്തെ ഐപിഎൽ ജേതാക്കളാകാൻ ചെന്നൈക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ സഞ്ജുവിന്റെ വരവ് ചെന്നൈ സൂപ്പർ കിങ്സിന് രണ്ട് നേട്ടങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചെത്വേശ്വർ പൂജാര. ധോണി വിരമിച്ചാൽ ചെന്നൈക്ക് സഞ്ജു സ്ഥിരമായ വിക്കറ്റ് കീപ്പറെയാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ചെത്വേശ്വർ പൂജാര പറയുന്നത് ഇങ്ങനെ:

“ഈ ഇടപാട് കൊണ്ട് സിഎസ്‌കെയ്ക്ക് രണ്ട് തരത്തിൽ ആയിരിക്കും നേട്ടമുണ്ടാവുക. ഒന്ന്, കഴിഞ്ഞ ഐപിഎല്ലിൽ അവരുടെ ടോപ്പ് ഓർഡറിന് അത്ര മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. സഞ്ജു ടോപ്പ് ഓർഡറിൽ വന്നാൽ അവർക്ക് ആ പൊസിഷനിൽ നല്ല സ്ഥിരത ലഭിക്കും. പ്രത്യേകിച്ച് ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറി അന്താരാഷ്ട്ര ടി20 യിൽ നേടിയ ആൾ കൂടിയാണ് സഞ്ജു”

Read more

” രണ്ടാമതായി, ആകാശ് ചോപ്ര പറഞ്ഞതിനെക്കുറിച്ച്, അവർ ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ്. മഹി ഭായ് (ധോണി) എപ്പോൾ പോകുമെന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ മഹി ഭായ്ക്ക് ശേഷം അവർക്ക് ആവശ്യമായ ദീർഘകാല വിക്കറ്റ് കീപ്പർ ബാറ്റർ എന്ന കാര്യം അവർ സഞ്ജു സാംസണിൽ കാണുന്നു എന്നതാണ് സത്യം” പൂജാര പറഞ്ഞു.