IPL 2026: 'സഞ്ജു പോകുന്നത് ചെന്നൈ ടീമിനോടുള്ള ഇഷ്ടം കൊണ്ടല്ല, അവന് ആ സ്ഥാനമാണ് ആവശ്യം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ആരാധകർ ഒന്നടങ്കം കാത്തിരുന്ന ആ വർത്തയെത്തി. മലയാളി താരം സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തം. ഔദ്യോഗീകമായി കരാറിൽ ഒപ്പു വെച്ച് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ രവീന്ദ്ര ജഡേജ, സാം കരൻ എന്നിവർ രാജസ്ഥാൻ റോയൽസിലേക്കും പോകും.

ബിസിസിയിൽ നിന്നും ഉത്തരവ് ലഭിക്കുന്നതോടെ ഇരു ടീമുകളിൽ ഉടൻ തന്നെ പ്രഖ്യാപനം നടത്തും. ഇപ്പോഴിതാ സഞ്ജു ചെന്നൈയിലേക്ക് പോകുന്നതിന്റെ കാരണം ഓപ്പണിങ് സ്ഥാനത്തിന് വേണ്ടിയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:

” സഞ്ജു സാംസണ്‍ എന്തു കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിച്ചുവെന്നു ഒന്നു ചിന്തിക്കൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കളിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ടൊന്നുമല്ല അവന്‍ ഇവിടേക്കു വരുന്നത്. റോയല്‍സില്‍ ഒരു ഓപ്പണിങ് റോള്‍ യശസ്വി ജയ്‌സ്വാള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മറ്റൊരു ഓപ്പണിങ് സ്ഥാനം വൈഭവ് സൂര്യവംശിയും ബുക്ക് ചെയ്തിരിക്കുകയാണ്”

Read more

“അതുകൊണ്ടു തന്നെ റോയല്‍സില്‍ ഇനി ഓപ്പണിങ് സ്ഥാനവും സഞ്ജുവിനു കിട്ടാന്‍ പോവുന്നില്ല. മൂന്നാം നമ്പറില്‍ മാത്രമേ അവനു അവിടെ ഇനി ബാറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ. ചെന്നൈയില്‍ ഈ ഓപ്പണിങ് സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്റെ കൂടുമാറ്റം” ക്രിസ് ശ്രീകാന്ത് പറഞ്ഞു.