IPL 2025: 'ഞങ്ങൾക്ക് ഭയമാകുന്നു, ബോംബുകൾ വരുന്നു'; മാച്ചിനിടയിലുള്ള ചിയര്‍ഗേളിന്റെ വീഡിയോ വൈറൽ

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഐപിഎൽ താത്കാലികമായി നിർത്തി വെച്ചേക്കും. ഇന്ന് ബിസിസിഐ അടിയന്തര യോഗം കൂടും. നിർത്തി വെക്കും എന്ന് തന്നെയാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗീക സ്ഥിരീകരണം ഉടൻ ലഭിക്കും. ഇന്നലെ നടന്ന പഞ്ചാബ് ഡൽഹി മത്സരം നിർത്തി വെച്ചിരുന്നു.

ഇന്നലെ നടന്ന മത്സരം നിർത്തി വെച്ചതിനെ തുടർന്ന് ഉടൻ തന്നെ കാണികളെയും ഐപിഎൽ പ്രവർത്തകരെയും താരങ്ങളെയും മാറ്റിയിരുന്നു. ഡൽഹി പഞ്ചാബ് മത്സരം നടന്ന ധരംശാലയിൽ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ബിസിസിഐ മത്സരം നിർത്താൻ ആഹ്വനം ചെയ്തത്. എന്നാലിതാ ഈ സംഭവവികാസങ്ങൾക്കിടയിൽ ഒരു ചിയർ ഗേൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

https://youtube.com/shorts/XP_3ri7uXN8?si=PzMs2FkVQ5JdZvkL

യുദ്ധത്തിന്റെ ഭീകരതയും മനുഷ്യരുടെ ആശങ്കകളും തുറന്നുകാട്ടുന്നതാണ് ഈ വീഡിയോ. ബോംബുകൾ വരുന്നുവെന്നും പേടിയാകുന്നുവെന്നും അവർ വീഡിയോയില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബിസിസിഐ അധികൃതർ അടിയന്തര യോഗം ഇന്ന് ചേരും.