ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന് ശേഷം വീണ്ടും പുനരാരംഭിച്ച ഐപിഎലിലേക്ക് ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക് പങ്കെടുത്തിരുന്നില്ല. താരത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കുകയും ടീം പ്ലെഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഇതോടെ താരത്തിന് നേരെ ഡൽഹി ആരാധകർ രൂക്ഷ വിമർശനവുമായി ആക്രമിച്ചിരുന്നു. ഇപ്പോഴിതാ താൻ എന്ത് കൊണ്ടാണ് ആ തീരുമാനം എടുത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഇങ്ങനെ:
” ഐപിഎൽ തുടർന്ന് കളിക്കാതിരുന്ന എന്റെ തീരുമാനത്തിൽ ഞാൻ തൃപ്തനാണ്. അന്നത്തെ സാഹചര്യവും അതു കൈകാര്യം ചെയ്ത രീതിയും അനുസരിച്ചാണ് ഞാൻ ഇത്തരമൊരു തീരുമാനമെടുത്തത്. എനിക്ക് എന്റേതായ ചോദ്യങ്ങളും ആശങ്കകളുമുണ്ടായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം കാലം തെളിയിക്കട്ടെ”
മിച്ചൽ സ്റ്റാർക്ക് തുടർന്നു:
Read more
“പാകിസ്താൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിലും ഞാൻ പങ്കെടുത്തിരുന്നില്ല. അത് എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഐപിഎൽ മത്സരങ്ങൾ മുടങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ അടക്കമുള്ള മത്സരങ്ങളിലേക്കായി എന്റെ ശ്രദ്ധ. ഓരോ ടീമിലെയും താരങ്ങളുടെയും അനുഭവങ്ങൾ വ്യത്യസ്തമാകാം. ധരംശാലയിൽ കളിച്ച താരങ്ങൾക്കാണ് വ്യത്യസ്തമായ ഒരു അനുഭവമുണ്ടായത്. ഐപിഎൽ പുനരാരംഭിച്ചപ്പോൾ ഒരുപാട് താരങ്ങൾ തിരികെ വന്നു. എന്നാൽ മടങ്ങിവരേണ്ടെന്നായിരുന്നു എന്റെയും ജെയ്ക് ഫ്രെയ്സർ മക്ഗർഗിന്റെയും തീരുമാനം. അത് വ്യക്തിപരമായ തീരുമാനമാണ് ” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.