മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ ദീപക് ചാഹർ, എംഎസ് ധോണിയിൽ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ചെന്നൈക്ക് രണ്ടാം ദിനം ലേലത്തിൽ വന്നപ്പോൾ ഒരുപാട് തുക കൈയിൽ ഇല്ലായിരുന്നു എന്നും അതിനാലാണ് അവർക്ക് തനിക്കായി ലേലത്തിൽ തുക മുടക്കാൻ പറ്റാതെ പോയതെന്നും താരം പറഞ്ഞിരിക്കുകയാണ്.
ആറ് വർഷം മുമ്പ് ദീപക് ചെന്നൈയിൽ ചേരുക ആയിരുന്നു. പവർപ്ലേ ഓവറുകളിൽ ശക്തമായ സ്പെല്ലുകൾ നൽകാനുള്ള അദ്ദേഹത്തിൻ്റെ കഴിവ്, ടീമിൻ്റെ ബൗളിംഗ് ആക്രമണത്തിൻ്റെ മൂർച്ച കൂട്ടുകയും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരിക്കുന്നു. ലേലത്തിൽ വന്നപ്പോൾ ചെന്നൈയുടെ ബദ്ധശത്രുവായ മുംബൈ ആണ് താരത്തെ ടീമിൽ എത്തിച്ചത്.
ചെന്നൈയ്‌ക്കായി 76-ലധികം മത്സരങ്ങൾ, ദീപക്ക് ഏറ്റവും വിശ്വസ്ത പേസർമാരിൽ ഒരാളെന്ന തൻ്റെ പ്രശസ്തി ഉറപ്പിച്ചു. “മഹി ഭായ് തുടക്കം മുതൽ എന്നെ പിന്തുണച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഞാൻ ചെന്നൈയിൽ വരാൻ ആഗ്രഹിച്ചത്. എന്നാൽ ലേലത്തിൽ രണ്ടാം ദിവസം എൻ്റെ പേര് വന്നു, അതിനാൽ എനിക്ക് CSK യിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്ക് ധാരണ ഉണ്ടായിരുന്നു. അവരുടെ പേഴ്‌സ് കുറവാണ്, പക്ഷേ 13 കോടി രൂപ മാത്രം പേഴ്‌സ് ഉണ്ടായിരുന്നിട്ടും 9 കോടി വരെ അവർ എനിക്കായി പോയി ”ചാഹർ പറഞ്ഞു.
“കഴിഞ്ഞവർഷം എന്റെ പേര് തുടക്കത്തിലാണ് വന്നത്. അതുകൊണ്ടാണ് എനിക്ക് എളുപ്പത്തിൽ ചെന്നൈയിൽ എത്താൻ പറ്റിയത് ”അദ്ദേഹം കൂട്ടിച്ചേർത്തു.
വാശിയേറിയ ലേലം വിളിക്ക് ഒടുവിൽ 9 . 25 കോടി രൂപയ്ക്കാണ് താരം മുംബൈയിൽ എത്തിയത്.