ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരായ ശുഭ്മാൻ ഗില്ലിനെയും സായ് സുദർശനെയും വാഴ്ത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് . വർഷങ്ങളായി ജിടിക്ക് വേണ്ടി ഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, അദ്ദേഹത്തിന്റെ സഹ ഓപ്പണർ സായി സായി സുദർശൻ ആകട്ടെ സ്ഥിരതയുടെ അവസാന വാക്കാണ്.
സായ് 10 മത്സരങ്ങളിൽ നിന്നായി 504 റൺ നേടി ഓറഞ്ച് ക്യാപ്പിന് ഉടമയായി നിൽക്കുമ്പോൾ 10 മത്സരങ്ങളിൽ നിന്നായി 465 റൺ നേടി നിൽക്കുന്ന ഗില്ലും നല്ല ഫോമിലാണ്. ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ഇരുവരുടേതും തന്നെയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമായി മനസിലാക്കാം.
സായ് തന്റെ നിലവാരം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തിയതായി ഹർഭജൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ജേഴ്സി അനിയൻ അനുയോജ്യൻ ആയ താരമാണ് സായ് എന്നാണ് ഹർഭജൻ പറഞ്ഞത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഗിൽ തന്റെ സ്ഥാനം ടീമിൽ ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ട് വെക്കുന്ന സൂപ്പർതാരം കൂടിയാണ് ഗിൽ.
“സായ് സുദർശൻ ഒരു ക്ലാസ് കളിക്കാരനാണ്, അദ്ദേഹത്തിന്റെ ടെക്നിക്കും ക്ലാസും എല്ലാം മികച്ചതാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ആയുധപ്പുരയിൽ ഇല്ലാത്ത ഒരു സ്ട്രോക്കും ഇല്ല. ഈ സീസണിലാണ് സായ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. കഴിഞ്ഞ വർഷവും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ 2025 ലെ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ നിലവാരം ഉയർന്നു,” ഹർഭജൻ സിംഗ് പറഞ്ഞു.
” ശുഭ്മാൻ ഗില്ലും സായ് സുദർശനും ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ എത്ര പണം വേണമെങ്കിലും നൽകും. ഫാസ്റ്റ് ബൗളർമാർക്കും സ്പിന്നർമാർക്കും എതിരെ അവർ നന്നായി ബാറ്റ് ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഗിൽ ഇംഗ്ലണ്ടിലേക്ക് പോകും. ഇന്ത്യ എ ടീമിനും ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്‌നാടിനും വേണ്ടിയും ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെയും പ്രകടനം കണക്കിലെടുക്കുമ്പോൾ സുദർശനും ടീമിലെ സ്ഥാനത്തിനായി നല്ല മത്സരം നൽകും.
Read more
അതേസമയം ഇന്നലെ നടന്ന പോരിൽ ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 225 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച സൺറൈസേഴ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ സാധിച്ചുള്ളൂ. ഗുജറാത്തിന് 38 റൺസ് വിജയം.