ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്താന് മറുപടി നൽകിയ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിക്കുക ആയിരുന്നു. എന്തായാലും ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നലെ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. നേരത്തെ ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചതായി എക്‌സിൽ കുറിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമോ അതോ ഈ സീസണിൽ ഇനി മത്സരങ്ങൾ കാണില്ല എന്ന ചോദ്യങ്ങൾ ഒകെ നിൽക്കെ ബിസിസിഐ പുതിയ തീരുമാനം എടുക്കുകയാണ്. അത് പ്രകാരം ലീഗ് മെയ് 30 ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കാനാണ് തീരുമാനം. ലീഗ് ഒരുപാട് നീട്ടികൊണ്ടുപോയാൽ കിട്ടുന്ന വിദേശ താരങ്ങൾ പലരും എത്തില്ല എന്ന പേടി ബിസിസിഐക്ക് ഉണ്ട്.
അത് പ്രകാരം തീരുമാനിച്ചിരിക്കുന്നത് ഇങ്ങനെ:
– ഐപിഎൽ മെയ് 30 വരെ നീട്ടാൻ ബിസിസിഐ പദ്ധതിയിടുന്നു.
– മെയ് 16 മുതൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവ വേദികളാകാൻ സാധ്യതയുണ്ട്.
– പുതിയ ഷെഡ്യൂൾ ഞായറാഴ്ച രാത്രിയോടെ ഫ്രാഞ്ചൈസികൾക്ക് കിട്ടും.
– ചൊവ്വാഴ്ചയ്ക്കകം കളിക്കാരെ ഒരുമിച്ചുകൂട്ടാൻ ബിസിസിഐ ഫ്രാഞ്ചൈസികളോട് പറയുന്നു.
– ഒരു ദിവസം 2 മത്സരങ്ങൾ എന്ന ക്രമീകരണം നടത്താനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്
Read more
അതേസമയം ലീഗ് ആരംഭിക്കുമ്പോൾ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കാൻ എത്തുമോ എന്ന കാര്യത്തിൽ മാത്രമാണ് ആശങ്ക ഉള്ളത്.