IPL 2024: ആ മേഖലയിൽ കാര്യങ്ങൾ മെച്ചപെട്ടില്ലെങ്കിൽ ഞങ്ങൾ ജയിക്കില്ല, മത്സരശേഷം തുറന്നടിച്ച് ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായി ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. നിലവിലെ ചാമ്പ്യൻമാർ 20 ഓവറിൽ 176 റൺസ് നേടിയിട്ടും സീസണിലെ ഏഴാം മത്സരത്തിൽ എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. കെ എൽ രാഹുലും (82) ക്വിൻ്റൺ ഡി കോക്കും (54) ഓപ്പണിംഗ് വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്താണ് ചെന്നൈയെ തകർത്തെറിഞ്ഞത്.

സിഎസ്‌കെ ഋതുരാജ്റു തുരാജ് ഗെയ്‌ക്‌വാദ് പവർപ്ലേ ഓവറുകളിൽ തൻ്റെ ബൗളർമാരുടെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ബോളർമാർ അതിദയനീയ പ്രകടനമാണ് നടത്തിയത് എന്നുള്ള അഭിപ്രായമാണ് പറഞ്ഞത്, “ഞങ്ങൾക്ക് 10-15 റൺസ് കുറവായിരുന്നു. ഞങ്ങളുടെ ബാറ്റിംഗ് സമയത്ത് പിച്ച് മന്ദഗതിയിലായിരുന്നു, പക്ഷേ രണ്ടാം ഇന്നിംഗ്‌സിൽ കാര്യങ്ങൾ കൈവിട്ട് പോയി.”

“പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു, ഞങ്ങൾക്ക് മെച്ചപ്പെടുത്തൽ ആവശ്യമുള്ള ഒരു മേഖലയാണിത്. ഞങ്ങൾക്ക് ഉദ്ദേശിച്ചതിനേക്കാൾ 10 റൺസ് പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുക മാത്രമാണ് കളി ജയിക്കാനുള്ള ഏക മാർഗം. ഞങ്ങളുടെ അടുത്ത മത്സരത്തിന് മുമ്പ് പോരായ്മകൾ പരിഹരിക്കാൻ ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കും, ”ഗെയ്‌ക്‌വാദ് പറഞ്ഞു.

രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഒമ്പത് പന്തിൽ 28 റൺസ് നേടിയ ധോണി 20 ഓവറിൽ 176/6 എന്ന സ്‌കോറിലെത്തിച്ചെങ്കിലും ആതിഥേയരെ വെല്ലുവിളിക്കുന്നതിൽ പരാജയപ്പെട്ടു. 17-ാം സീസണിൽ 7 കളികളിൽ നിന്ന് 8 പോയിൻ്റാണ് ചെന്നൈയ്ക്കുള്ളത്.