IPL 2024: ചരിത്രത്തിലേക്ക് നടന്നുകയറി വിരാട് കോഹ്‌ലി, ഇതൊക്കെ മറികടക്കാൻ പലരും വിയർക്കും; ആവേശത്തിൽ ആരാധകർ

വിരാട് കോഹ്‌ലി ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരെ ഇപ്പോൾ നടക്കുന്നുകൊണ്ടിരിക്കുന്ന ബാംഗ്ലൂരിന്റെ പോരാട്ടത്തിനിടെയാണ് വിരാട് കോഹ്‌ലി റെക്കോഡ് നേട്ടത്തിൽ എത്തിയിരിക്കുന്നത്. ലീഗ് ചരിത്രത്തിൽ ആദ്യമായി 7500 റൺ പിന്നിടുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി മാറിയിരിക്കുകയാണ്.

ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലി തന്നെ ആയിരുന്നു 7000 റൺസും ആദ്യമായി പിന്നിട്ടത്. ആ റെക്കോഡ് നേട്ടത്തിലേക്ക് എത്താൻ പോലും മറ്റ് താരങ്ങൾക്ക് സാധിക്കാത്ത സമയത്ത് ഇപ്പോൾ ഇതാ വിരാട് കോഹ്‌ലി 7500 ഉം പിന്നിട്ടിരിക്കുന്നു. സീസണിൽ തുടരുന്ന മികച്ച ഫോം വിരാട് കോഹ്‌ലി തുടരുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് റൺ ഒഴുകുന്ന കാഴ്ച്ച ഇന്നും തുടർന്നു.

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിനായി കോഹ്‌ലിയും നായകൻ ഫാഫും ചേർന്ന് നൽകിയത് മികച്ച തുടക്കം തന്നെയാണ് . കോഹ്‌ലി ഇതിനിടയിൽ അർദ്ധ സെഞ്ച്വറി പിന്നിടും ചെയ്തു. ഫാഫ് ഒരറ്റത്ത് അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും താരം അത്ര വേഗത്തിൽ അല്ല റൺ സ്കോർ ചെയ്യുന്നത്.

Read more

ഒടുവിൽ വിവരം കിട്ടുമ്പോൾ 13 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 115 റൺ എടുത്ത ബാംഗ്ലൂരിനായി 47 പന്തിൽ 65 റൺ നേടിയ കോഹ്‌ലിയും 31 പന്തിൽ 42 റൺ നേടിയ ഫാഫും തുടരുന്നു.