IPL 2024: വിരാട് കോഹ്ലി ഒരു സിംഹമാണ്, എന്നാല്‍ ആര്‍സിബിക്ക് വേണ്ടി കിരീടം നേടാനാകില്ല: നവജ്യോത് സിംഗ് സിദ്ദു

സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള മത്സരത്തില്‍ വിരാട് കോഹ്ലിക്കും സംഘത്തിനും വിജയക്കൊടി പാറിക്കാനായില്ല. 20 പന്തില്‍ 21 റണ്‍സെടുത്ത മുന്‍ നായകന്‍ തോല്‍വിയോടെയാണ് പുതിയ സീസണ്‍ ആരംഭിച്ചത്. ബോളര്‍മാരുടെയും ബാറ്റര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആറ് വിക്കറ്റ് ജയം.വിരാട് കോഹ്ലിക്ക് ആര്‍സിബിക്ക് വേണ്ടി ഐപിഎല്‍ ട്രോഫി നേടാനാകില്ലെന്ന് താരത്തിന്റെ വലിയ ആരാധകന്‍ കൂടിയായ ഇന്ത്യന്‍ മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

വിരാട് കോലി ഒരു സിംഹമാണ്, എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഒരു സിംഹത്തിന് ഒറ്റയ്ക്ക് കഴിയില്ല. ക്രിക്കറ്റ് ഒരു ടീം ഗെയിമായതിനാല്‍ അദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്, പക്ഷേ അത് ഇതുവരെ വന്നിട്ടില്ല.

മറുവശത്ത്, ധോണിയുടെ ആളുകള്‍ ഒരു ടീമായി കളിക്കുന്നു, അതാണ് അദ്ദേഹവും വിരാടും തമ്മിലുള്ള ഒരേയൊരു വ്യത്യാസം. ധോണിക്ക് ശരിയായ സ്ഥലങ്ങളില്‍ പസില്‍ കഷണങ്ങള്‍ ഉണ്ട്. എന്നാല്‍ വിരാടിന്റെ കാര്യത്തില്‍ അവയെല്ലാം ചിതറിപ്പോയി. ധോണിക്ക് വിഭവങ്ങളുണ്ടെങ്കിലും കോഹ്ലിക്ക് ഇല്ല.

സിഎസ്‌കെക്ക് ഓരോ സ്ലോട്ടിനും ശരിയായ കളിക്കാരുണ്ട്, പക്ഷേ ആര്‍സിബിയിലേക്ക് നോക്കുക. അവര്‍ക്ക് ശരിയായ സ്പിന്നര്‍ പോലുമില്ല. കരണ്‍ ശര്‍മ്മയ്ക്ക് നിങ്ങള്‍ക്കായി വലിയ വിക്കറ്റുകള്‍ നേടാന്‍ കഴിയില്ല- നവജ്യോത് സിംഗ് സിദ്ധു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.