ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ചില നാഷണല്‍ ഓണ്‍ലൈന്‍ മീഡിയാസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക വിവരമൊന്നും ഇതുവരെ ലഭ്യമല്ല.
2008-ല്‍ ടീമിന്റെ തുടക്കം മുതല്‍ ആദ്യം കളിക്കാരനായും പിന്നീട് ഉപദേശകനായും ടീമുമായി ബന്ധപ്പെട്ടിരുന്ന സച്ചിന്‍ വെള്ളിയാഴ്ച പ്രസ്താവനയിലൂടെ തന്റെ തീരുമാനം പ്രഖ്യാപിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഹിത് ശര്‍മ്മയെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിലെ ്തൃപ്തിയാണ് സച്ചിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് നിഗമനം.
Sachin Tendulkar stepped down from mentor role of Mumbai Indians.
.
.
.#SachinTendulkar #MumbaiIndians #HardikPandya #RohitSharma pic.twitter.com/SNRdxmKQMw— UiTV Connect (@UiTV_Connect) December 17, 2023
🚨Breaking News🚨
Sachin Tendulkar stepped down from mentor role of Mumbai Indians.
RIP MUMBAI INDIANS pic.twitter.com/qKq17TQF60
— Shubham 𝕏 (@DankShubhum) December 16, 2023
മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയും പദവിയുമാണ്. ടീമുമായുള്ള എന്റെ സഹവാസത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു, അത് എനിക്ക് ഒരു രണ്ടാം വീട് പോലെയാണ്. എന്നിരുന്നാലും, വ്യക്തിപരമായ ചില പ്രതിബദ്ധതകള്‍ കാരണം, ഈ റോളില്‍ നിന്ന് മാറാന്‍ ഞാന്‍ തീരുമാനിച്ചു.
വര്‍ഷങ്ങളായി അവര്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും ഉടമകള്‍, മാനേജ്‌മെന്റ്, പരിശീലകര്‍, കളിക്കാര്‍, സ്റ്റാഫ് എന്നിവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണിലും അതിനുശേഷവും ടീമിന് എല്ലാ ആശംസകളും നേരുന്നു- സച്ചിന്‍ പറഞ്ഞതായി ഇന്‍ഫോമിയ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more
എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍, മുംബൈ ഇന്ത്യന്‍സിന് വേണ്ടി 78 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 13 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2334 റണ്‍സ് നേടി. 2011ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടത്തിലേക്കും നയിച്ചു.