IPL 2024: ടി20 ലോകകപ്പില്‍ ആ കാഴ്ച കാണാന്‍ സാധിക്കുമെന്നു എന്റെ മനസ്സ് പറയുന്നു: കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍തോല്‍വികളില്‍ ഏറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങുന്ന നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ സംരക്ഷിച്ച് മുംബൈയുടെ ബാറ്റിംഗ് പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ക്രിക്കറ്റെന്നതു ഒരു ടീം ഗെയിമാണെന്നും അതിനാല്‍ ഹാര്‍ദിക്കിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ആറാഴ്ചയ്ക്കുള്ളില്‍ ഈ പരുഹാസങ്ങള്‍ ആര്‍പ്പുവിളികളാകുമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

ആറാഴ്ചയ്ക്കുള്ളില്‍ ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോവുന്ന ഒരു വ്യക്തി കൂടിയാണ് ഹാര്‍ദിക്. നിങ്ങളെല്ലാവരും അവനു വേണ്ടി ആര്‍പ്പുവിളിക്കുകയും സമയമെത്തുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നു ആഗ്രഹിക്കുകയും ചെയ്യും.

ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ സ്വയം വികസിക്കേണ്ടതുണ്ട്. പ്രായമാവുന്തോറും നിങ്ങള്‍ക്കു ഉത്തരവാദിത്വവും വരും. ഒരു വ്യക്തി വികസിച്ചു കൊണ്ടിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. വ്യക്തികളെന്ന നിലയില്‍ ചില കാര്യങ്ങള്‍ കാണണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ചില സമയങ്ങളില്‍ ഗെയിം ചില കാര്യങ്ങള്‍ ഡിമാന്റ് ചെയ്യില്ല.

ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനോടുള്ള ആരാധകരുടെ ഇപ്പോഴത്തെ സമീപനത്തില്‍ മാറ്റം വരുമെന്നു എനിക്കുറപ്പുണ്ട്. ലോകകപ്പില്‍ അവന്‍ ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചാല്‍ എല്ലാവരും വാഴ്ത്തുന്നത് എനിക്കു കാണാന്‍ സാധിക്കുമെന്നു എന്റെ മനസ്സ് പറയുന്നു- പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.