ഐപിഎല്‍ 2024: നിങ്ങള്‍ക്കുവേണ്ടെങ്കില്‍ ഞങ്ങള്‍ തരൂ, ഞങ്ങള്‍ നായകനാക്കിക്കോളാം; ഡല്‍ഹി രോഹിത്തിനായി മുംബൈയെ സമീപിച്ചു

ഇന്ത്യന്‍ ക്യാപ്റ്റനും മുംബൈ താരവുമായ രോഹിത് ശര്‍മ്മയെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഡല്‍ഹി സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സ് നായക സ്ഥാനത്ത് നിന്നും രോഹിത് പുറത്തായതിന് പിന്നാലെയാണ് ഡല്‍ഹിയുടെ നീക്കം. റിഷഭ് പന്ത് ഈ സീസണില്‍ ടീമിലേക്ക് ത്ിരിച്ചെത്തുമെങ്കിലും ഇംപാക്ട് പ്ലെയറായി കളത്തിലിറക്കാനാണ് നീക്കം. നിലവില്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍.

രോഹിത് ശര്‍മ്മയെ സൈന്‍ ചെയ്യാനുള്ള അവസരം ഒരു സ്മാര്‍ട്ട് ഫ്രാഞ്ചൈസി മുന്നില്‍ കണ്ട് മുംബൈ ഇന്ത്യന്‍സിലേക്ക് പോയി. എന്നാല്‍, അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീം ഡല്‍ഹിയുടെ അപേക്ഷ നിരസിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് എന്നാണ് ഫ്രാഞ്ചൈസിയുടെ പേര്. രോഹിതിനെ സൈന്‍ ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നു- സ്‌പോര്‍ട്‌സ് ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്‍ ആംബാന്‍ഡ് ലഭിച്ചതോടെ രോഹിത്തിന് മുംബൈയുടെ നായകസ്ഥാനം നഷ്ടമായി. മുംബൈ ആസ്ഥാനമായുള്ള ടീമിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചിട്ടും ഉടമകള്‍ ഹാര്‍ദിക്കിന്റെ ആവശ്യത്തിന് മുന്നില്‍ രോഹിത്തിനെ കൈവിട്ടു.

തുടക്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ട്രേഡ് ചെയ്തു സ്വന്തമാക്കുകയായിരുന്നു. പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള മടങ്ങിവരവ് ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കാമെന്ന നിബന്ധനയെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോകകപ്പിന്റെ തുടക്കത്തില്‍ ഫ്രാഞ്ചൈസിയുടെ ഭാവി പദ്ധതികളെക്കുറിച്ച് രോഹിത് ശര്‍മ്മയെ അറിയിച്ചിരുന്നു. ക്യാപ്റ്റന്‍സിയിലെ അനിവാര്യമായ മാറ്റത്തെക്കുറിച്ച് രോഹിതിനെ അറിയിക്കുകയും വരാനിരിക്കുന്ന സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ കളിക്കാനുള്ള തീരുമാനത്തിന് സമ്മതം വാങ്ങുകയും ചെയ്തു. ടീമിന്റെ ഐക്കണായ രോഹിത് ശര്‍മ്മയെ മാറ്റി, പാണ്ഡ്യയെ പുതിയ നായകന്‍ എന്ന വാര്‍ത്ത രോഹിത് ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.