ഐപിഎല്‍ 2024: 'അവന് എല്ലാ സമയത്തും ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്'; ഇത്തവണ കപ്പ് രാജസ്ഥാന്‍ തൂക്കുമെന്ന് ശശി തരൂര്‍

ഐപിഎല്‍ 17ാം സീസണ്‍ കിരീടം മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സഞ്ജു മികച്ച നേതൃത്വ പാഠവമുള്ള താരമാണെന്നും രാജസ്ഥാന് ഇത്തവണ വലിയ കിരീട സാധ്യതയാണ് ഉള്ളതെന്നുമാണ് തരൂര്‍ പറയുന്നത്.

ഒരു ടീമിനോട് എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. അത് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. 14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം. അന്നവന്‍ ക്ലബ്ബ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ കരിയറില്‍ എല്ലാ സമയത്തും ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

ഒരു സമയത്ത് അവന് സ്‌കൂളില്‍ ഹാജറില്ലാത്തതിനാല്‍ പരീക്ഷ എഴുതിപ്പിക്കാന്‍ വരെ ഞാന്‍ ഇടപെട്ടിട്ടുണ്ട്. അവനോടൊപ്പമാണ് ഞാന്‍. അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന രീതി വളരെ സന്തോഷം നല്‍കുന്നതാണ്.

ഈ സീസണില്‍ കിരീടത്തിലേക്കെത്താനുള്ള എല്ലാ സാധ്യതയും രാജസ്ഥാനുണ്ട്. ഒത്തിണക്കത്തോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് കഴിവുണ്ട്.
അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ഇത്തവണ കിരീടം നേടുമെന്നാണ് വിശ്വസിക്കുന്നത്- തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഇത്തവണ വലിയ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കളിച്ച ഏഴ് കളിയില്‍ ആറിലും ജയിച്ച് 12 പോയിന്റുമായി രോയല്‍സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.