ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് ആര്‍.സി.ബി പ്ലേഓഫില്‍ എത്തിയാലും കാര്യമില്ല!

എല്ലാ ടീമുകള്‍ക്ക് പോരായ്മകള്‍ ഉണ്ടാകാറുണ്ട്, അത് പരിഹരിച്ചു മുന്നേറി കൊണ്ടാണ് ഓരോ വര്‍ഷവും ചാമ്പ്യന്‍മാര്‍ ഉയരുന്നത്. RCBയ്ക്കും ഉണ്ട് പ്രശ്‌നങ്ങള്‍, എന്നാല്‍ അത് പരിഹരിയ്ക്കാനുള്ള താത്പര്യം ടീം മാനേജ്‌മെന്‍റിനില്ല..

ഇനിയുള്ള കംപ്ലീറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ ജയിച്ച് ടേബിള്‍ ടോപ്പര്‍ ആയി പ്ലേഓഫില്‍ എത്തിയാലും ഈ പോരായ്മകള്‍ സെമിയിലോ ഫൈനലിലോ എടുത്തു കാണിയ്ക്കും. അന്ന് സംഭവിയ്ക്കുക RCB ദുരന്തം ആയിരിയ്ക്കും.

പടിയ്ക്കല്‍ കലമുടക്കുന്ന പതിവില്‍ RCB മാനേജ്‌മെന്റിന് കുറ്റബോധം ഒന്നും തോന്നാന്‍ സാദ്ധ്യതയില്ല, തോന്നുവാണെങ്കില്‍ അത് എന്നേ തോന്നണമായിരുന്നു.

തോല്‍ക്കുന്ന കളിയിലും, എന്തിന് ജയിക്കുന്ന കളിയില്‍ പോലും RCBയുടെ പോരായ്മകള്‍ വ്യക്തമായി നിഴലിച്ചു കാണുന്നതിലും അത് തുടര്‍ച്ചയായി തന്നെ സംഭവിക്കുന്നതിലും ടീമിന്റെ ഉത്തരവാദിത്വപെട്ടവര്‍ക്ക് വിഷമമില്ല എന്നതാണ് വിഷമകരം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍