രോഹിത് അര്‍ജുനെ എത്രനാള്‍ ഇങ്ങനെ മറച്ചു പിടിക്കും, അവന് കഴിവ് തെളിയിക്കാന്‍ അവസരങ്ങള്‍ കൊടുക്കൂ

രോഹിത് എന്തിനാണ് അര്‍ജുനെ ഇങ്ങനെ മറച്ചു പിടിക്കുന്നത്.. പുരണത്തില്‍ ദ്രോണരും അര്‍ജുനനു വേണ്ടി കുറെ പേരെ തുലച്ചു കളഞ്ഞതാണ്.. പക്ഷെ, എന്താണേലും അതിന്റെ ഫലം അര്‍ജുനന്‍ അവന്റെ പ്രവര്‍ത്തികൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ട്..

രോഹിത് ഇവനോട് കാണിക്കുന്നത് വലിയ നീതികേടാണ്. പവര്‍ പ്ലയില്‍ 2 ഓവര്‍ മാത്രം എറിയിക്കാന്‍ ഇവനെ ടീമില്‍ എടുക്കുന്നെ.. പൗര്‍പ്ലയില്‍ നല്ലപോലെ അവന്‍ അറിയുന്നുണ്ട്.. ആകെ ഒരുകളിയില്‍ മാത്രമാണ് മൂന്നാമത് ഓവര്‍ കൊടുത്തത്.. അന്ന് നല്ലപോലെ അടിയും കിട്ടി..

അതിനു ശേഷം ഇന്ന് വീണ്ടും 2 ഓവറിനു ശേഷം അവനെ മറച്ചു പിടിച്ചു. അന്താരാഷ്ട്ര ബൗളര്‍മാര്‍ അടി വാങ്ങുന്നു. പിന്നെ അര്‍ജുന് മാത്രം എന്തിനു ഈ പ്രിവിലേജ്? അങ്ങനെയൊരു പ്രിവിലേജ് സ്ഥിരമായി കൊടുക്കുമ്പോള്‍ അവനു ടീമില്‍ കളിക്കാന്‍ മാത്രം ക്വാളിറ്റി ഇല്ലായെന്നൊരു സന്ദേശമാണ് പുറത്തേക്ക് പോകുന്നത്. തല്ലുകൊണ്ട് തന്നെയാണ് ഇമ്പ്രൂവ് ആകേണ്ടത്.

വീണാല്‍ മാത്രമേ നടക്കാന്‍ പറ്റു.. കുഞ്ഞു വീഴും എന്നു കരുതി അമ്മമാര്‍ ആയുഷ്‌കാലം ഒരു കുഞ്ഞിനെ എടുത്തോണ്ട് നടക്കാന്‍ പറ്റുമൊ? അങ്ങനെ നടന്നാല്‍ ആ കുഞ്ഞു സ്വന്തം കാലില്‍ നില്‍ക്കുമോ? അര്‍ജുന് ഇനിയും കഴിവ് തെളിയിക്കാന്‍ അവസരം കൊടുക്കൂ.. അല്ലാതെ എത്രനാള്‍ അവനെ മറച്ചുപിടിക്കും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍