ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരിക്കുന്ന താരം ലക്ഷ്യമിടുന്നത് ട്വന്റി20 ലോക കപ്പ്

ഇന്ത്യന്‍ ടീമില്‍ നിന്നും പരുക്കിനെ തുടര്‍ന്ന് പുറത്തായിരിക്കുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കഠിനാദ്ധ്വാനത്തിലാണ്. മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ടീമില്‍ തിരിച്ചെത്താനും അതുവഴി ട്വന്റി20 ലോകകപ്പില്‍ കളിക്കാനുമാണ് താരം ലക്ഷ്യമിടുന്നത്. 2022 ഐപിഎല്ലില്‍ അഹമ്മദാബാദ ടീമിന്റെ നായകനാണ് ഹര്‍ദിക് പാണ്ഡ്യ.

ഫിറ്റ്‌നസ് എന്നും പ്രശ്‌നമായ പാണ്ഡ്യയ്ക്ക് ഐപിഎല്ലിന്റെ 2021 സീസണില്‍ ബൗള്‍ ചെയ്യാനായിരുന്നില്ല. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും പരാജയമായിരുന്നു. ഐപിഎല്ലില്‍ കളിക്കുകയും അതുവഴി മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ എത്തുകയും കളിക്കുകയുമാണ്് ലക്ഷ്യം. ഒക്‌ടോബര്‍ – നവംബറില്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്.

Read more

ലോകകപ്പ് രാജ്യത്തിന് വേണ്ടി നേടുകയാണ് പാണ്ഡ്യയുടെ സ്വപ്നം. അങ്ങിനെ സംഭവിച്ചാല്‍ താന്‍ കൂടുതല്‍ സന്തോഷവാനും അഭിമാനിതനുമാകുമെന്നും താരം പറയുന്നു. ഇത്തവണ കോവിഡിനെ തുടര്‍ന്ന് മുംബൈയില്‍ മാത്രമാകും ഐപിഎല്‍ നടക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി കാക്കുകയാണ് ആരാധകര്‍.