യു.എ.ഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഐ.പി.എല്‍ 2021 രണ്ടാം ഘട്ടത്തില്‍ ഒട്ടുമിക്ക ഓസീസ് താരങ്ങളും എത്തിയേക്കുമെന്ന് സൂചന. പാറ്റ് കമ്മിന്‍സ് ടൂര്‍ണമെന്റിന് എത്തില്ലെന്ന അഭിപ്രായം ആവര്ത്തെച്ചെങ്കിലും വിന്‍ഡീസ് പരമ്പരയില്‍ നിന്ന് വിട്ടു നില്ക്കുന്ന മറ്റ് ഓസീസ് താരങ്ങളുള്‍പ്പടെയുള്ളവര്‍ യു.എ.ഇയിലേക്ക് കളിക്കാന്‍ എത്തുമെന്നാണ് പുതിയ വിവരം.
രണ്ടാം പാദത്തില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ബി.സി.സി.ഐ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണിത്. വിദേശ താരങ്ങളെ യു.എ.ഇയില്‍ എത്തിക്കാന്‍ സി.പി.എല്‍ നേരത്തെയാക്കിയ ബി.സി.സി.ഐ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും പാട്ടിലാക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.
ഐ.പി.എല്‍ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ഒരാഴ്ച മുമ്പെങ്കിലും ആരംഭിക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം വെസ്റ്റിന്‍ഡീസ് നേരത്തെ അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയതി പ്രകാരം ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്റ്റംബര്‍ 15ന് അവസാനിക്കും.
Read more
ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ നടത്താനാണ് പദ്ധതി. കരീബിയന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഐ.പി.എല്‍ കരാറുള്ള താരങ്ങള്‍ക്ക് ഐ.പി.എല്‍ രണ്ടാം പാദത്തിന്റെ തുടക്കം മുതല്‍ കളിക്കാം. സി.പി.എല്‍ അവസാനിക്കുന്നതോടെ അവിടെ നിന്നുള്ള ഐ.പി.എല്‍ താരങ്ങളെ അനായാസം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ നടത്തി യു.എ.ഇ യിലേക്ക് എത്തിക്കാമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.