'ടി20യില്‍ എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമാണ് അവന്‍'; പ്രശംസിച്ച് മൈക്കല്‍ വോന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസ കൊണ്ട് മൂടി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ടി20യില്‍ എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമാണ് ജഡേജയെന്നും കാരണം അവന്‍ ടീമിന് ആവശ്യമുള്ളതെല്ലാം നല്‍കുമെന്നും വോന്‍ പറഞ്ഞു.

‘രവീന്ദ്ര ജഡേജ എല്ലാം തികഞ്ഞ താരമാണ്. എല്ലാ കഴിവും അവന് ലഭിച്ചിട്ടുണ്ട്. നിങ്ങളൊരു ബാറ്റ്സ്മാനെ കുറിച്ച് പറയുമ്പോള്‍ ക്രിസ് ഗെയ്ലിന്റെ പവറും വിരാട് കോലിയുടെ ഫിറ്റ്നസും വേണമെന്നാണ് പറയുന്നത്.എന്നാല്‍ എല്ലാ കഴിവുമുള്ള താരത്തെ പറയുമ്പോള്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വേണം തുടങ്ങാന്‍. കാരണം അവന്‍ ടീമിന് ആവശ്യമുള്ളതെല്ലാം നല്‍കും.’

Image

‘അവിശ്വസനീയ ഫീല്‍ഡറാണ്. പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ ഇടം കൈ സ്പിന്‍ കൊണ്ട് ഏത് മൈതാനത്തും തിളങ്ങാന്‍ അവനാകും. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായാല്‍ പിടിച്ചുനിന്ന് കളിക്കാനും അവനാകും. വിജയലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റ് വീശാനും സാധിക്കും. ടി20യില്‍ എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമാണവന്‍’ മൈക്കല്‍ വോന്‍ പറഞ്ഞു.

IPL 2021: 'I was ready for that,' Ravindra Jadeja reveals MS Dhoni's advice that helped him hit 37 off final over | Cricket - Hindustan Times

ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 212 റണ്‍സ് ജഡേജ നേടിയിട്ടുണ്ട്. 62 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ഉയര്‍ന്ന സ്‌കോര്‍. 6.75 എന്ന മികച്ച ഇക്കോണമിയില്‍ 10 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിംഗ് പ്രകടനം.