ഐ.പി.എല്‍ 2021: മുംബൈ ഇന്ത്യന്‍സ് അജയ്യരല്ല, ഒരു വീക്ക്‌നെസുണ്ട്

ഐ.പി.എല്ലില്‍ തുടര്‍ച്ചായായ മൂന്നാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ഫാസ്റ്റ് ബോളിംഗാണ് മുംബൈയുടെ പോരായ്മയായി ബുച്ചര്‍ ചൂണ്ടിക്കാണിക്കുന്നത്. ബുംറ, ബോള്‍ട്ട് അടക്കമുള്ള ലോകോത്തര ബോളര്‍മാരുള്ള ടീമാണ് മുംബൈ എന്നതിനാല്‍ ബുച്ചറിന്റെ നിരീക്ഷണം അതിശയകരമാണ്.

“മുംബൈയുടെ ഫാസ്റ്റ് ബോളിംഗിനെ കുറിച്ചാണ് എനിക്കു പറയാനുള്ളത്. അതിന് ആഴം കുറവാണെന്നാണ് എനിക്കു തോന്നുന്നത്. അവര്‍ക്കു ബുംറയുണ്ട്, പക്ഷെ അദ്ദേഹത്തിന് പരിക്ക് സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. ഇതാണ് മുബൈയുടെ ഫാസ്റ്റ് ബോളിംഗ് നേരിയതാണെന്നു പറയാന്‍ കാരണം. മറ്റു മേഖലകളിലൊന്നും അവര്‍ക്കു പ്രശ്നങ്ങളില്ല.”

Didn

“വിജയങ്ങളുടെ അനുഭവവും പോരാട്ടവീര്യവുമാണ് മുംബൈയെ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. തുടര്‍ച്ചയായ തോല്‍വികള്‍ മറ്റു ടീമുകളെ തളര്‍ത്തുമ്പോള്‍ മുംബൈ ഒരിക്കലും പ്രതീക്ഷ കൈവിടാറില്ല. ഏതു ഘട്ടത്തിലും തിരിച്ചുവരാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം മുംബൈയ്ക്കുണ്ട്. ഇതു തന്നെയാണ് മുംബൈയെ തോല്‍പ്പിക്കുകയെന്നത് കടുപ്പമായി മാറിയിരിക്കുന്നത്” ബുച്ചര്‍ പറഞ്ഞു.

Read more

IPL 2020: How Rohit Sharma-led Mumbai Indians made it to their 6th Final - Sports Newsബുംറ, ബോള്‍ട്ട് എന്നിവരെ കൂടാതെ ആദം മില്‍നെ, ഓസ്ട്രേലിയയുടെ നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഇന്ത്യയുടെ ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മുംബൈ പേസ് ബോളിംഗ് നിരയിലുള്ളത്. കൂടാതെ ചില ആഭ്യന്തര ക്രിക്കറ്റിലെ പേസര്‍മാരും മുംബൈ സംഘത്തിലുണ്ട്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.