അശ്വിന്‍ ചെയ്ത നെറികേടാണ് മോര്‍ഗനെ ചൊടിപ്പിച്ചത്; വാക്‌പോരിന്റെ കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിവി പേസര്‍ ടീം സൗത്തിയും നായകന്‍ മോര്‍ഗനും തമ്മിലെ വാക്പോര് ഐപിഎല്ലിലെ ഇന്നലത്തെ ആദ്യ മത്സരത്തെ സംഘര്‍ഷഭരിതമാക്കിയിരുന്നു. അവസാന ഓവറില്‍ സൗത്തിയുടെ പന്തില്‍ അശ്വിന്‍ പുറത്തായശേഷമാണ് താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തത്.

ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ മോര്‍ഗനും അശ്വിനും തമ്മിലാണ് വാക്കേറ്റം. ഇതിനിടെ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

After Dismissal, Ashwin Gets Into Heated Argument With Morgan and Southee

ഇപ്പോഴിതാ പൊതുവേ ശാന്തനായ മോര്‍ഗന്‍ അശ്വിനുമായി കയര്‍ത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തിക്. യഥാര്‍ഥത്തില്‍ സൗത്തി പറഞ്ഞ കാര്യമല്ല അശ്വിനും മോര്‍ഗമും തമ്മിലുള്ള ചൂടേറിയ വാക്പോരിനു കാരണം. തൊട്ടുമുമ്പത്തെ ഓവറിലെ അവസാന ബോളില്‍ അശ്വിനും ക്യാപ്റ്റന്‍ റിഷഭ് പന്തും ചേര്‍ന്നെടുത്ത ഡബിളായിരുന്നു പ്രശ്നങ്ങളുടെ തുടക്കമെന്നു കാര്‍ത്തിക് പറയുന്നു. രാഹുല്‍ ത്രിപാഠിയുടെ ത്രോ റിഷഭ് പന്തിന്റെ ദേഹത്ത് തട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് അശ്വിന്‍ രണ്ടാമത്തെ റണ്‍സിനായി ഓടാന്‍ റിഷഭിനെ ക്ഷണിക്കുകയും അവര്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു.

IPL: Ashwin, Morgan in on-field spat after cheeky run - Rediff Cricket

‘ഈ പ്രവര്‍ത്തിയെ  മോര്‍ഗന്‍ അഭിനന്ദിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹം ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റിനായി എതിരായി പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. റണ്ണിനായി ഓടവെ ബോള്‍ ബാറ്റ്സ്മാന്റെ ദേഹത്തോ പാഡിലോ തട്ടിത്തെറിക്കുകയാണെങ്കില്‍ അവസരം മുതലെടുത്ത് വീണ്ടുമൊരു റണ്ണെടുക്കുന്നതിനോടു അദ്ദേഹം യോജിക്കുന്നില്ല. ഇതു വളരെ ഇരുണ്ട ഏരിയയും താല്‍പ്പര്യമുണര്‍ത്തുന്ന വിഷയവുമാണ്. ഇക്കാര്യത്തില്‍ എനിക്ക് സ്വന്തമായി അഭിപ്രായമുണ്ട്. എന്നാല്‍ അശ്വിനും മോര്‍ഗനുമിടയില്‍ സമാധാനം കൊണ്ടു വരാന്‍ വേണ്ടി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നു മാത്രമേ ഈ സന്ദര്‍ഭത്തില്‍ എനിക്കു പറയാനുള്ളൂ. ഇപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയിലാണ്’ കാര്‍ത്തിക് പറഞ്ഞു.