ബൗണ്ടറി ലൈനില്‍ സൂപ്പര്‍മാനായി പുരന്‍; ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സേവെന്ന് 'ക്രിക്കറ്റ് ദൈവം'

ഐ.പി.എല്ലില്‍ ഇന്നലെ ഷാര്‍ജയില്‍ നടന്ന രാജസ്ഥാന്‍- പഞ്ചാബ് മത്സരം ഏറെ സംഭവബഹുലമായിരുന്നു. ഒരു ക്രിക്കറ്റ് പ്രേമിയും ഒരിക്കലും മിസ് ചെയ്യരുതാത്ത കാഴ്ചകള്‍. റെക്കോഡ് ചേസിലൂടെ രാജസ്ഥാന്‍ ജേതാക്കളായപ്പോഴും ബൗളര്‍മാരുടെ ശവപ്പറമ്പായ ഷാര്‍ജയില്‍ പഞ്ചാബും ഒരുപിടി നല്ല കാഴ്ചകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കി. അതിലൊന്ന് നിക്കോളാസ് പുരന്റെ സൂപ്പര്‍മാന്‍ സേവായിരുന്നു.

മത്സരത്തിന്റെ എട്ടാം ഓവറിലാണ് പുരന്‍ ബൗണ്ടറി ലൈനില്‍ സൂപ്പര്‍മാനായത്. എം.അശ്വിന്റെ പന്ത് സിക്സ് കടത്താനുള്ള രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ശ്രമമാണ് കിടിലന്‍ ഡൈവിലൂടെ പുരന്‍ വിഫലമാക്കിയത്. ബൗണ്ടറി കടന്ന് സിക്സ് ആകേണ്ട പന്ത് അതി വിദഗ്ധമായി പുരന്‍ ബൗണ്ടറി ലൈനിലേക്ക് ചാടി വായുവില്‍ നിന്ന് ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. ഇതുവഴി നാല് റണ്‍സ് ആണ് പൂരന്‍ സേവ് ചെയ്തത്.

Indian Premier League 2020, Rajasthan Royals vs Kings XI Punjab: Nicholas Pooran Pulls Off Stunning Save On The Boundary. Watch | Cricket News

“ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സേവ് ഇതാ…!” എന്നാണ് പുരന്റെ പ്രകടനത്തെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിശേഷിപ്പിച്ചത്. പുരാന്റെ പ്രകടനം കണ്ട് ബൗണ്ടറി ലൈനപ്പുറത്ത് ആവേശത്തോടെ ഒരാള്‍ കൈയടിക്കുന്നുണ്ടായിരുന്നു സാക്ഷാല്‍ ജോണ്ടി റോഡ്‌സ്. ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിംഗ് പരിശീലകനാണ് അദ്ദേഹം.

IPL 2020 UAE Punjab vs Rajasthan Nicholas Pooran Catch Photo Gallery Rahul Tevatia Sanju Samson Jonty Rhodes News Updates | Jonty Rhodes

“ഫീല്‍ഡിംഗ് നിലവാരത്തിലെ ഈ വളര്‍ച്ച നമുക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണ്” എന്നാണ് പുരാന്റെ അസാമാന്യ പ്രകടനത്തിന്റെ ആവേശത്തില്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ട്വീറ്റ് ചെയ്തത്. ക്രിക്കറ്റ് ചരിത്രത്തിന്റെ ഏറ്റവും മികച്ച ഫീല്‍ഡിങ്ങിലൊന്നായിരുന്നു പുരാന്റേത് എന്ന് വിന്‍ഡീസിന്റെ മുന്‍ പേസ് ബോളര്‍ ഇയാന്‍ ബിഷപ്പും സാക്ഷ്യപ്പെടുത്തി.

വീഡിയോ കാണാം…