ആന്തരിക രക്തസ്രാവം; ശ്രയസ്‌ അയ്യർ ഐസിയുവിൽ, പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രയസ്‌ അയ്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രേയസ് അയ്യർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. രക്തസ്രാവം മൂലം അണുബാധ പടരുന്നത് തടയാൻ സമയം ആവശ്യമായതിനാൽ സുഖം പ്രാപിക്കുന്നതിനെ ആശ്രയിച്ച് രണ്ട് മുതൽ ഏഴ് ദിവസം വരെ ശ്രയസ്‌ അയ്യർ നിരീക്ഷണത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. സിഡ്നിയിൽ‌ ഇന്ത്യയുടെ ഫീൽഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.