ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ പ്രധാന താരങ്ങൾക്ക് പരിക്ക്. ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ടീമുകളെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങൾ അരങ്ങേറിയത്. ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺ റൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകളുടെ പ്രധാന താരങ്ങൾക്കാണ് പരിക്ക് സംഭവിച്ചിരിക്കുന്നത്.
കാലിലെ പരിക്കിനെ തുടർന്ന് റൈഡേഴ്‌സ് താരം മതീഷ പതിരാനയ്ക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് താരം നഥാൻ എല്ലിസ് പരിക്കിനെത്തുടർന്ന് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് താരം പുറത്തായത്.
Read more
ആഷസ് പരമ്പരക്കിടെയേറ്റ പരിക്ക് മൂലം സീസണിലെ ആദ്യ മത്സരങ്ങൾ സൺ റൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസിനു നഷ്ടമാകും. താരത്തിന് പകരമായി ഓപ്പണർ ഇഷാൻ കിഷനാണ് നായക സ്ഥാനം ലഭിച്ചിരിക്കുന്നത്. കൂടാതെ ആർസിബി താരം ജോഷ് ഹേസൽവുഡിനും പരിക്ക് സംഭവിച്ചു. അതിനാൽ തന്നെ താരത്തിനും ആദ്യ മത്സരങ്ങൾ നഷ്ടമാകും.







