2008ല്‍ ഇംഗ്ലണ്ട് ഇന്ത്യയോട് ചെയ്തത് മറക്കരുത്; ഓര്‍മിപ്പിച്ച് സുനില്‍ ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് ഭീതിയെ തുടര്‍ന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അതൃപ്തിയറിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. എന്നാല്‍ 2008ലെ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറന്നു പോകരുതെന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

‘2008ല്‍ മുംബൈ ഭീകരാക്രമണ സമയത്ത് ഇംഗ്ലണ്ട് ടീം ചെയ്തത് എന്താണെന്ന് നോക്കുക. പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയ അവര്‍ ഇന്ത്യയില്‍ അന്ന് വേണ്ടത്ര സുരക്ഷയില്ലെന്നും മടങ്ങിവരില്ലെന്നുമാണ് പറഞ്ഞത്. നിലവില്‍ അഞ്ചാം ടെസ്റ്റിന് പുതിയൊരു തിയതി കണ്ടെത്തുക എന്നതാണ് ഈ സമയത്തെ ശരിയായ തീരുമാനം’ ഗവാസ്‌കര്‍ പറഞ്ഞു.

2008 Mumbai Attacks Plotter Says Pakistan's Spy Agency Played a Role - The New York Times

Read more

2008ല്‍ ഇംഗ്ലണ്ട് ഇന്ത്യന്‍ പരമ്പര നടത്തുന്നതിനിടെയാണ് മുംബൈ ഭീകരാക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇതാണ് സുനില്‍ ഗവാസ്‌കര്‍ ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.