'വാര്‍ണറെ കബളിപ്പിച്ചത് അവര്‍', ഓസീസ് സ്റ്റാറിന് പിഴച്ചത് എവിടെയെന്ന് പറഞ്ഞ് ഇന്ത്യന്‍ ഇതിഹാസം

പാകിസ്ഥാനെതിരായ  ട്വന്റി20 ലോക കപ്പ് സെമിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പുറത്താകല്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പാക സ്പിന്നര്‍ ഷഹാദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. എന്നാല്‍ വാര്‍ണറുടെ ബാറ്റില്‍ പന്ത കൊണ്ടില്ലെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. റിവ്യൂ എടുക്കാതെ വാര്‍ണര്‍ തിരിച്ചുപോയതിന് കാരണം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

വാര്‍ണറുടെ പുറത്താകല്‍ അത്ഭുതമാണ്. പാക് കളിക്കാരെല്ലാം അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് വിധിക്കുക പോലും ചെയ്തു- സച്ചിന്‍ പറഞ്ഞു.

ചില സമയത്ത് എഡ്ജ് ചെയ്യുന്നത് ബാറ്റര്‍ അറിയാറില്ല. ചിലപ്പോള്‍ എഡ്ജ് ചെയ്തില്ലെങ്കിലും ബാറ്റര്‍ തിരിച്ചുകയറും. എതിര്‍ താരങ്ങളും അമ്പയറുമെല്ലാം ഉറപ്പായും ഔട്ടെന്ന് തോന്നിക്കുന്ന തരത്തില്‍ നടത്തുന്ന ശക്തമായ പ്രതികരണമാണതിന് കാരണം. വാര്‍ണറിനും അതാണ് സംഭവിച്ചതെന്ന് തോന്നുന്നു. പക്ഷേ, റീ പ്ലേ കണ്ടപ്പോള്‍ അതിശയിച്ചുപോയി- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.