INDIAN CRICKET: വെറുതെ ഞങ്ങളുടെ നെഞ്ചത്തോട്ട് കേറണ്ട; രോഹിത് എടുത്തത് അവന്റെ സ്വന്തം തീരുമാനം: രാജീവ് ശുക്ല

ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിരമിച്ചതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും പരക്കുകയാണ്. ബിസിസിഐ താരത്തിന് മേൽ സമ്മർദ്ദം ചിലത്തിയെന്നും, താരത്തിനെ മനഃപൂർവം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിൽ ബിസിസിഐക്ക് നേരെ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്.

രോഹിത് തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്. കൂടാതെ ഔദ്യോഗീകമായി ബിസിസിഐയുടെ മെയിലിലേക്ക് അദ്ദേഹം ഈ വിവരം അറിയിച്ചിരുന്നു. ബിസിസിഐ അതിന്റെ ഷോക്കിൽ ആണെന്നും അവർ യാതൊരു വിധത്തിലുമുള്ള സമ്മർദ്ദവും രോഹിതിന് നൽകിയിട്ടില്ല എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രാജീവ് ശുക്ല.

രാജീവ് ശുക്ല പറയുന്നത് ഇങ്ങനെ:

Read more

” ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് രോഹിത് ശര്‍മ്മയുടെ സ്വന്തം തീരുമാനമായിരുന്നു. വിരമിക്കല്‍ തീരുമാനം എടുക്കുന്ന കളിക്കാരുടെ മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തുന്നില്ല എന്നതാണ് ഞങ്ങളുടെ നയം. അവരോട് ഞങ്ങള്‍ ഒന്നും നിര്‍ദ്ദേശിക്കാനോ പറയാനോ പോകാറില്ല” രാജീവ് ശുക്ല പറഞ്ഞു.