അപൂര്‍വ്വ റെക്കോര്‍ഡിനരികെ ടീം ഇന്ത്യ

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യയെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏറ്റവും അധികം ടെസ്റ്റ് പരമ്പര വിജയിച്ച ടീം എന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കുക.

ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗിന് കീഴില്‍ 2005- 2008 കാലയളവില്‍ ഓസീസ് നേടിയ ഒമ്പത് പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമാകും ഇതോടെ കോഹ്ലിപ്പട. ഇതോടെ മുന്‍ നായകരായ ഗാംഗുലിക്കും ധോണിക്കും സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡാണ് കോഹ്ലലിയെ കാത്തിരിക്കുന്നത്.

2015ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് എട്ട് പരമ്പര വിജയങ്ങളുടെ ജൈത്രയാത്രക്ക് ടീം തുടക്കമിട്ടത്.

ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ് ടീം ഇന്ത്യ. നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനും വിജയിച്ചിരുന്നു.