ഇന്ത്യൻ ക്രിക്കറ്റ് ഏറെ സന്തോഷിക്കുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്, ആരാധകർക്ക് ഇതില്പരം എന്തുവേണം; വലിയ വെളിപ്പെടുത്തലുമായി അശ്വിൻ

രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ് നേട്ടം ഇന്ത്യൻ ക്രിക്കറ്റിന് ഹൃദ്യമായ അടയാളമാണെന്ന് പറയുകയാണ് ജഡേജയുടെ പ്രിയ കൂട്ടുകാരനും ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ.

ഓഗസ്റ്റിൽ യുഎഇയിൽ നടന്ന ഏഷ്യാ കപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഓൾറൗണ്ടർ പുറത്തായിരുന്നു, തുടർന്ന് ശസ്ത്രക്രിയയ്ക്ക് താരം വിധേയനായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ 34-കാരനെ ഉൾപ്പെടുത്തിയിട്ടുണ്ട്, പക്ഷേ കളിക്കുമോ എന്നുള്ളത് ഫിറ്റ്നസ് കോടി നോക്കിയിട്ടാണ് തീരുമാനിക്കുക വ്യക്തമാണ്.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിലെ ഏഴാം റൗണ്ട് മത്സരത്തിൽ സൗരാഷ്ട്രയെ നയിച്ച് ഫിറ്റ്നസ് തെളിയിക്കാൻ ജഡേജ തീരുമാനിച്ചു. ബാറ്റിംഗിൽ തിളങ്ങി ഇല്ലെങ്കിലും ബോളിങ്ങിൽ താരം തിളങ്ങി.

ജഡേജയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചുകൊണ്ട് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു:

“കാര്യങ്ങൾ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ആരൊക്കെയാണ് മടങ്ങി വരവിന് ഒരുങ്ങുന്നത് – രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും. ജഡേജ തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് രഞ്ജി കളിക്കുന്നത്, അവൻ നിരാശപ്പെടുത്തിയില്ല മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അവൻ തുടർന്നു:

“സിഎസ്‌കെക്ക് വേണ്ടി കളിക്കുമ്പോൾ ജഡേജയുടെ ഹോം ഗ്രൗണ്ടാണിത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു മനോഹരമായ അടയാളമാണ്. ഏകദിന ലോകകപ്പിനുള്ള സ്കീമിലേക്ക് അവൻ ഇതിലൂടെ പ്രവേശിക്കുമെന്ന് ഉറപ്പാണ്.”