ലോകത്തെ ഏറ്റവും 'അണ്ടര്‍ അച്ചീവ്' ക്രിക്കറ്റ് ടീം ഇന്ത്യ: പരിഹസിച്ച് മൈക്കല്‍ വോണ്‍

‘ഒന്നും ജയിക്കാത്ത’ ലോകത്തെ ഏറ്റവും ‘അണ്ടര്‍ അച്ചീവ്’ ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. വര്‍ഷങ്ങളായി വലിയ കിരീടങ്ങള്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടുകൊണ്ട് തങ്ങളുടെ കഴിവുകളെയും വിഭവങ്ങളെയും ന്യായീകരിക്കുന്നതില്‍ ടീം ഇന്ത്യ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സെഞ്ചൂറിയനില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ കനത്ത ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റതിന്റെ പശ്ചാത്തലത്തിലായിരുന്നു വോണിന്റെ പരാമര്‍ശം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പ് ഫൈനലുകളിലും തോല്‍വികള്‍ ഏറ്റുനവാങ്ങിയ രോഹിത് ശര്‍മയുടെ ടീമിന് 2023 മറക്കാനാകാത്ത ഒരുവര്‍ഷമായി മാറി.

ഇന്ത്യ, ക്രിക്കറ്റിന്റെ കാര്യത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാത്ത കായിക ടീമുകളില്‍ ഒന്നാണ്. അവര്‍ ഒന്നും നേടുന്നില്ല. അവസാനമായി അവര്‍ എന്തെങ്കിലും നേടിയത് എപ്പോഴാണ്?- വോണ്‍ ചോദിച്ചു.

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയം അര്‍ത്ഥമാക്കുന്നത് ഹോം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കെതിരായ അപരാജിത കുതിപ്പ് പ്രോട്ടീസ് തുടരുന്നു എന്നാണ്. ജനുവരി 25 മുതല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് അസൈന്‍മെന്റ്.