ഇന്ത്യയൊന്നും ഏകദിന ലോക കപ്പ് ജയിക്കില്ല , ചുമ്മാ സ്വപ്നം കാണാമെന്ന് മാത്രം; ജയിക്കുമെങ്കിൽ അത് ആ ടീം മാത്രം; തുറന്നടിച്ച് മൈക്കിൾ വോൺ

ഇംഗ്ലണ്ട് ടീമിനിറ് ഇത് എന്തുകൊണ്ടും നല്ല കാലമാണ്. വൈറ്റ് ബോൾ ഫോർമാറ്റിൽ ഏകദിന ലോകകപ്പിന് പിന്നാലെ ടി20 കിരീടവും. തങ്ങളെ കൊണ്ടൊന്നും സാധിക്കില്ല എന്നുപറഞ്ഞ് കളിയാക്കിയ ടീമിനെ എല്ലാം തോൽപ്പിച്ചുകൊണ്ടാണ് ഈ കുതിപ്പ് എന്ന് ചിന്തിക്കേണ്ടതാണ്. ഇംഗ്ലണ്ട് വിജയത്തിൽ ഏറ്റവും സന്തോഷത്തിൽ ഇരിക്കുന്ന ആളാണ് മൈക്കിൾ വോൺ .

തന്റെ ടീമിനെ പുകഴ്‌ത്താൻ കിട്ടുന്ന ഓരോ അവസരവും മൈക്കിൾ വോൺ നന്നായി ഉപയോഗിക്കുന്നുണ്ട്. താൻ ഇന്ത്യയുടെ പരിശീലകനായാൽ ഇംഗ്ലണ്ട് മോഡൽ ആയിരിക്കും സ്വീകരിക്കുക എന്നുപറഞ്ഞ താരം ഐസിസി ടൂർണമെന്റുകളിൽ എങ്ങനെ കളിക്കണമെന്ന് ഇംഗ്ലണ്ടിനെ കണ്ട് പഠിക്കണം എന്നും പറഞ്ഞു.

2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വിജയിക്കാൻ ജോസ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ടീം ഫേവറിറ്റുകളായിരിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു. ‘അഭിമാനം കളഞ്ഞ് ഇംഗ്ലണ്ടിനെ പിന്തുടരൂ’ എന്ന് ഇന്ത്യയെ ഉപദേശിച്ച മുൻ ബാറ്റർ, അടുത്ത വർഷത്തെ ഷോപീസ് ഇവന്റിന് ആതിഥേയരായ ഇന്ത്യയെ പ്രിയപ്പെട്ടതായി കണക്കുന്നത് ‘തീർത്തും അസംബന്ധം’ ആണെന്ന് പറയുന്നതിലേക്ക് പോയി.

“അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന 50 ഓവർ ലോക കപ്പ് നേടുക എന്നതാണ് അടുത്ത വലിയ കാര്യം . അവർക്ക് നല്ല സ്പിൻ ഓപ്ഷനുകളുണ്ട്,. ഇന്ത്യൻ മണ്ണിൽ ആയതിനാൽ തന്നെ ഇന്ത്യ ആയിരിക്കും ആ ടൂർണമെന്റിലെ എല്ലാവരുടെയും ടീം, എല്ലാവരും ജയിക്കുമെന്ന് പറഞ്ഞ ടീം ജയിക്കില്ല. ഇംഗ്ലണ്ടാണ് നല്ല ടീം, അവരെ തോൽപ്പിക്കാൻ എല്ലാവരും ബുദ്ധിമുട്ടും.”

2015 ലോകകപ്പിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഇംഗ്ലണ്ട് ടീമിൽ വന്നു.