രണ്ട് ബോളില്‍ വേണ്ടത് ഒരു റണ്‍സ്, പാകിസ്ഥാനെ പൂട്ടിയ ശ്രീശാന്ത് മാജിക്!

അജ്മല്‍ നിഷാദ്

2007 ലോക കപ്പില്‍ പാകിസ്ഥാന് ഇന്ത്യക്ക് എതിരെ ജയിക്കാന്‍ രണ്ട് ബോളില്‍ ഒരു റണ്‍സ് മതിയെന്ന് ഇരിക്കെ ഇയാള്‍ എറിയുന്ന രണ്ട് ബോള്‍ ഉണ്ട്. മിസ്ബാഹ് നു ഒന്നും ചെയ്യാനാകാതെ നില്‍ക്കേണ്ടി വന്ന രണ്ടു പന്തുകള്‍. ഒരുപക്ഷെ ഇന്ത്യയുടെ ബോള്‍ ഔട്ട് വിജയത്തിലും ധോണിയുട ആ സ്റ്റമ്പിന് നേരെ പിന്നില്‍ നിന്ന ഐഡിയയുടെ ഇടയിലും മുങ്ങിപ്പോയ ആ രണ്ടു ബോള്‍ ഇന്ന് കാണുമ്പോളും റൊമാഞ്ചം ആണ്.

ആ രണ്ട് ബോള്‍ നു മുന്നേ ആഘോഷം തുടങ്ങിയ പാകിസ്ഥാന്‍ പ്ലയെര്‌സ് സ്വപ്നം പോലും കണ്ടു കാണില്ല അങ്ങനെ ഒരു അടി. ഇന്ത്യന്‍ ബോളര്‍മാരെ സല്‍മാന്‍ ബട്ട് ഗ്രൗണ്ടിന് പുറത്തു പരിഹസിച്ചു വിടുമ്പോള്‍ തൊട്ടടുത്ത കളിയില്‍ അയാളെ റിട്ടേണ്‍ ക്യാച്ചിനു പുറത്താക്കി ഗ്രൗണ്ടില്‍ ഡാന്‍സ് കളിക്കുന്ന ശ്രീ ചിലര്‍ക്കൊക്കെ അഹങ്കാരി ആയിരിക്കും. പക്ഷെ എനിക്കത് അഗ്ഗ്‌റേഷന്‍ ആണ്.

T20 ലോകകപ്പ് സെമിയിലും ഫൈനലിലും മൈഡന്‍ ഓവര്‍ എറിഞ്ഞ എത്ര ബൗളേഴ്സിനെ നിങ്ങള്‍ക് കാണിച്ചു തരാനാകും. t20 ലോകകപ്പ് ഉം ഏകദിന ലോകകപ്പ് ഉം ഉയര്‍ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളേര്‍ ശ്രീശാന്ത് ആണെന്ന് തോന്നുന്നു. കാലിസിനെ പുറത്തു ആക്കിയ ആ വികൃതി പന്ത് ആരാണ് മറക്കുക. സൗത്ത് ആഫ്രിക്കയില്‍ പോയ് കാണിച്ച മാസ്സ് ആരാണ് മറക്കുക. Wc സെമിയില്‍ ഗില്ലിയെയും കാളകൂറ്റന്റെ പ്രതീകം ആയ ഹയ്ഡന്‍ ന്റെയും സ്റ്റമ്പ് പിഴുതു എടുത്ത ആ ബോളുകള്‍ ആരാണ് മറക്കുക.

ശ്രീശാന്റ് എനിക്ക് അഭിമാനം ആണ്, ഒരുപാട് മലയാളികളെ ലോകകപ്പ് കളിക്കുന്നത് അത് ഉയര്‍ത്തുന്നത് സ്വപ്നം കാണാന്‍ പഠിപ്പിച്ച മനുഷ്യന്‍ ആണ്. തിരിച്ചു വന്നു കേരളത്തിലെ പുതിയ പിള്ളേരുടെ കൂടെ പന്ത് എറിഞ്ഞു VHT യില്‍ ടീമിന്റെ ടോപ് വികേട് ടേക്കര്‍ ആയ ശ്രീയുടെ പോരാട്ട വീര്യം ഇന്നും ഒരു ഉണര്‍വ് ആണ.വിട ശ്രീശാന്ത് ഹാപ്പി റിട്ടയര്‍മെന്റ് കേരള ലെജന്‍ഡ്.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7