ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ് ;രണ്ടാം ഇന്നിങ്‌സില്‍ മോശം തുടക്കം

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. 163 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ് നേടിയ ആതിഥേയര്‍ രണ്ടാം ഇന്നിംങ്‌സില്‍ 51/2 എന്ന നിലയിലാണ്. 214 റണ്‍സിന്റെ ലീഡായി നിലവില്‍ ഇന്ത്യയ്ക്ക്.

164 റണ്‍സ് നേടിയ ദിനേശ് ചന്ദിമല്‍ പുറത്തായതോടെയാണ് ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിച്ചത്. ഇഷാന്ത് ശര്‍മ്മയ്ക്കാണ് വിക്കറ്റ്.

ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും മൂന്ന് വീതം വിക്കറ്റും മുഹമ്മദ് ഷമി, രവിന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 356/9 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് 17 റണ്‌സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. ആഞ്ചലോ മാത്യൂസിന്റേയും നായകന്‍ ചാണ്ഡിമലിന്റോയും സെഞ്ച്വറിയുടെ മികവാണ് ലീഡ് കുറയ്ക്കാന്‍ ലങ്കയേ സഹായിച്ചത്.

രണ്ടാം ഇന്നിംങ്‌സില്‍ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ മുരളി വിജയ് 9 റണ്‍സ് പുറത്തായി. ലക്മലിനാണ് വിക്കറ്റ്. 10 റണ്‍സെടുത്ത അജിത് രഹാന പെരേരയുടെ പന്തിന് മുന്നില്‍ പുറത്താവുകയായിരുന്നു. 17 റണ്‍സുമായി പൂജാരയും 15 റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍.