'സഞ്ജുവിനെയും പാണ്ഡെയെയും പുറത്താക്കരുത്, ക്ഷമ കാണിക്കൂ'

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും മനീഷ് പാണ്ഡെയെയും പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഇരുവരും തുടക്കകാരാണെന്നും ഒരു കളിയിലെ പ്രകടനം മാത്രം വിലയിരുത്തി അവരെ ടീമില്‍ നിന്ന് പുറത്താക്കരുതെന്നും ചോപ്ര പറഞ്ഞു.

“ശക്തമായൊരു ബാറ്റിങ് നിരയില്ലാതെ ടീം ഇന്ത്യയ്ക്ക് ആക്രമിച്ചു കളിക്കാന്‍ സാധിക്കില്ല. ആറ് ബാറ്റ്‌സ്മാന്‍മാരെ വച്ചാണ് ഇന്ത്യ കളിക്കുന്നത്. അതിന് ശേഷം ജഡേജയും വാഷിങ്ടന്‍ സുന്ദറും വരും. എട്ടാം നമ്പരില്‍വരെ മികവുള്ളവരെത്തുമ്പോള്‍ നമ്മള്‍ ആക്രമിച്ചു കളിക്കുകയാണ് വേണ്ടത്. എന്നാല്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല.”

IPL 2020: Aakash Chopra Expresses Concern Over

“നമ്മുടെ രീതി മധ്യനിരയിലെവിടെയോ തടസ്സപ്പെട്ടിരിക്കുന്നു. ശിഖര്‍ ധവാന്‍ തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ എന്നിവരെപ്പറ്റി ഞാന്‍ ഒന്നും പറയില്ല. കാരണം അവര്‍ തുടക്കക്കാരാണ്. ഒരാള്‍ നാലാമതും മറ്റൊരാള്‍ അഞ്ചാമനായും ബാറ്റിങ്ങിന് ഇറങ്ങി. പുതിയ ചുമതലകളിലാണ് അവര്‍. അത് ബുദ്ധിമുട്ടായിരിക്കാം. സഞ്ജുവിന്റെയും മനീഷിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ ടീം ക്ഷമ കാണിക്കണം. ഒരു മത്സരം കളിച്ചശേഷം അവരെ പുറത്താക്കരുത്.”

AUS vs IND 3rd ODI: Hardik Pandya and Ravindra Jadeja took the game away from Australia, says Glenn Maxwell | Cricket News – India TV

“ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് ടീമില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ സിലക്ഷനില്‍ ചില മാറ്റങ്ങള്‍ അവര്‍ വരുത്തണം. ഹാര്‍ദിക് പാണ്ഡ്യയെ അഞ്ചാമനായും ജഡേജയെ ആറാമതും ബാറ്റിംഗിന് ഇറക്കണം” ആകാശ് ചോപ്ര അവശ്യപ്പെട്ടു. ആദ്യ ഏകദിനത്തില്‍ സഞ്ജു 23 റണ്‍സെടുത്തപ്പോള്‍ പാണ്ഡെ 2 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.