സച്ചിനാണോ കോഹ്ലിയാണോ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ; രണ്ടുപേര്‍ക്കും പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസര്‍ പറയുന്നു

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ സച്ചിനാണോ കോഹ്ലിയാണോ കേമനെന്ന് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോഡിന്റെ തൊട്ടടുത്ത് വിരാട് കോഹ്ലിയുമുണ്ട്.

ഏകദിനത്തില്‍ സച്ചിന്‍ 49 സെഞ്ച്വറി നേടിയിരിക്കെ വിരാട് കോഹ്ലിയ്ക്ക് 43 ഏകദിന സെഞ്ച്വറികളുണ്ട്. ഇനിയൂം അനേകം ഇന്നിംഗ്‌സുകള്‍ ബാക്കിയുള്ള വിരാട് കോഹ്ലി സച്ചിന്‍െ റെക്കോഡ് ഏറെ താമസിയാതെ തന്നെ മറികടക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

എന്നിരുന്നാലും വെസ്റ്റിന്‍ഡീസിനെതിരേ 2019 ആഗസ്റ്റ് 14 ന് ഒരു സെഞ്ച്വറി നേടിയ ശേഷം വിരാട് കോഹ്ലി ഒരു ഏകദിന സെഞ്ച്വറി ഇതുവരെ നേടിയിട്ടില്ല. അതേസമയം ഏകദിനത്തിലെ ആദ്യത്തെ ഇരട്ടശതകം സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു. എന്നാല്‍ സച്ചിനാണോ കോഹ്ലിയാണോ മികച്ച താരം എന്ന് പറയാനാകില്ലെന്നും രണ്ടുപേരും തന്നെ നേരിടുന്ന രീതികള്‍ക്ക് സമാനതയുണ്ടെന്നും സ്‌റ്റെയ്ന്‍ പറയുന്നു.

ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകളെ ക്രീസില്‍ നിന്നും ഓഫ്‌സൈഡിലേക്ക് കയറി നിന്ന് ലെഗ്‌സൈഡിലേക്ക് ബാറ്റ് ചെയ്യുന്ന രീതി മുമ്പ് സച്ചിനുണ്ടായിരുന്നു. 2010 ഫെബ്രുവരിയില്‍ ഗ്വാളിയോറില്‍ നടന്ന ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി സച്ചിന്‍ നേടിയ മത്സരത്തില്‍ ഇങ്ങിനെ അനേകം പന്തുകള്‍ നേരിട്ടിരുന്നു. സമാനരീതിയില്‍ വിരാട് കോഹ്ലിയും തന്നെ നേരിട്ടിട്ടുണ്ടെന്ന് താരം പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് കൊടുത്ത അഭിമുഖത്തിലായിരുന്നു സ്‌റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രണ്ടാം മത്സരത്തില്‍ 51 റണ്‍സ് കോഹ്ലി അടിച്ചതിന് പിന്നാലെയാണ് സ്‌റ്റെയിന്റെ പ്രതികരണം നായകസ്ഥാനം നഷ്ടമായി സ്വതന്ത്രനായി മാറിയിരിക്കുന്ന കോഹ്ലി കൂടുതല്‍ അപകടകാരിയായിരിക്കുമെന്നും താരം പറയുന്നു.