ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഡിഎൽഎസ്സിലൂടെ മത്സരം 26 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 136 റൺസാണ് നേടിയത്. എന്നാൽ 21 ആം ഓവറിൽ ഓസ്‌ട്രേലിയ അനായാസം സ്കോർ മറികടന്നു.
ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ 38 റൺസും, അക്‌സർ പട്ടേൽ 31 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ മറ്റു താരങ്ങൾ ബാറ്റിംഗിൽ പരാജയപെട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ മിച്ചൽ മാർഷ് 46* റൺസും ജോഷ് ഫിലിപ് 37 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി അർശ്ദീപ് സിങ്, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ഇപ്പോഴിതാ ഇന്ത്യൻ മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:
Read more
” ടീം മാനേജ്‌മെന്റിന്റെ തീരുമാനം വലിയ അബദ്ധമാണ്. അക്ഷര്‍ പട്ടേലിനെയെല്ലാം ആരെങ്കിലും രാഹുലിനേക്കാള്‍ നേരത്തേ ക്രീസിലേക്കു അയക്കുമോ? ഇതു ശുദ്ധ മണ്ടത്തരം തന്നെയാണ്. രാഹുല്‍ വേറെ ലെവല്‍ ബാറ്ററാണ്. നാല്, അഞ്ച്, ആറ് തുടങ്ങി ഏതു റോള്‍ നല്‍കിയാലും അവിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അവന്‍. കഴിഞ്ഞ കളിയില്‍ അക്ഷര്‍ നന്നായി കളിച്ചില്ലെന്നു ഞാന്‍ പറയില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ക്ലാസിക് ബാറ്ററായ രാഹുലിനെ താഴേക്കു ഇറക്കുന്നതിനോടു ഒരിക്കലും ഞാന്‍ യോജിക്കില്ല” ശ്രീകാന്ത് പറഞ്ഞു.







