ടി-20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് നമീബിയക്കെതിരെ. ഓപണർ റോളിൽ അഭിഷേക് ശർമയ്ക്ക് പകരമായി എത്തുന്നത് മലയാളി താരം സഞ്ജു സാംസൺ ആണെന്ന് ഉറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ അഭിഷേകിനെ കൂടാതെ ഓപ്പണർ ഇഷാൻ കിഷനും പരിക്ക് സംഭവിച്ചിരിക്കുകയാണ്.
സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ യോർക്കർ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന ഇഷാൻ കിഷന്‍റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടൻ തന്നെ ഇന്ത്യൻ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി.
Read more
അഭിഷേക് ശർമ്മ ഇന്ന് ആശുപത്രി വിട്ടെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിനിടയിലാണ് ഇഷാനും പരിക്കിന്‍റെ പിടിയിലാകുന്നത്.







