ഓവലിൽ ഇന്ത്യയുടെ കൊടുംചതി, അഞ്ചാംദിനം ബോളിൽ കൃത്രിമം കാണിച്ചു; ആഞ്ഞടിച്ച് പാക് താരം

ഓവലിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറ് റൺസിന്റെ ആവേശകരമായ വിജയം നേടിയതിൽ വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ മുൻ താരം ഷബ്ബീർ അഹമ്മദ് ഖാൻ. അഞ്ചാം ഇംഗ്ലണ്ടിന് ജയിക്കാൻ വെറും 35 റൺസും ഇന്ത്യയ്ക്ക് നാല് വിക്കറ്റും വേണ്ടിയിരുന്നപ്പോൾ, സന്ദർശകർ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കി.

അഞ്ചാമത്തെയും അവസാനത്തെയും ദിവസം ഇന്ത്യന്‍ ടീം ബോളില്‍ കൃത്രിമം കാണിച്ചുവെന്നാണ് ഷബീര്‍ ആരോപിക്കുന്നത്. 80 ഓവറിലധികം ഉപയോഗിച്ചിട്ടും പന്ത് തിളക്കമുള്ളതായി തോന്നിയതിനാൽ അവർ അതിൽ വാസെലിന്‍ പുരട്ടിയെന്ന് ഷബ്ബീർ ആരോപിച്ചു. പന്ത് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കാൻ അദ്ദേഹം മാച്ച് അധികൃതരോട് ആവശ്യപ്പെട്ടു.

80 പ്ലസ് ഓവറുകള്‍ക്കു ശേഷം ഇന്ത്യ ബോളില്‍ വാസെലിന്‍ ഉപയോഗിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ബോള്‍ പുതിയതു പോലെ നന്നായി തിളങ്ങുന്നുണ്ടായിരുന്നു. പരിശോധനയ്ക്കായി അംപയര്‍ ഈ ബോള്‍ ലാബിലേക്കു അയക്കണം- അഹമ്മദ് ഖാൻ എക്സിൽ കുറിച്ചു.

Read more

ഷബീറിന്റെ ഈ ആരോപണം ഇന്ത്യന്‍ ആരാധകരെ ശരിക്കും ക്ഷുഭിതരാക്കിയിട്ടുണ്ട്. 1999-2007 കാലത്തു പാകിസ്താനു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള താരമാണ് ഇപ്പോള്‍ 49 കാരനായ ഷബീര്‍. 10 ടെസ്റ്റുകളില്‍ നിന്നും 51 വിക്കറ്റുകളെടുത്ത അദ്ദേഹം 32 ഏകദിനങ്ങളില്‍ നിന്നും 53 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. സംശയസ്പദമായ ബോളിംഗ് ആക്ഷന്റെ പേരില്‍ ഒരു വര്‍ഷത്തേക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിട്ട ബോളര്‍ കൂടിയാണ് ഷബീര്‍.