ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഈ ടൂർണമെന്റിലെ തകർപ്പൻ പ്രകടനം കാഴ്ച വെക്കാൻ പോകുന്ന താരങ്ങളുടെ പേര് പറഞ്ഞിരിക്കുകയാണ് മുൻ ഓസീസ് താരം ബ്രെറ്റ് ലീ.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമാകുമെന്നും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുമെന്നും ലീ അഭിപ്രായപ്പെട്ടു.
ഈ ലോകകപ്പ് വരുൺ ചക്രവർത്തിയുടേതായിരിക്കും എന്നാണ് ബ്രെറ്റ് ലീ മിസ്റ്റർ ക്രിക്കറ്റ് യുഎഇ പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞത്. ‘ഇത്തവണ വരുൺ മികച്ച ഫോമിലായിരിക്കും. വിക്കറ്റുകള്‍ വരുണിന് അനുകൂലമായിരിക്കും. ബാറ്റര്‍മാരെ കുഴപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ലോകകപ്പില്‍ വലിയ ചര്‍ച്ചയാകും. ഈ ലോകകപ്പ് വരുണിന്റേതായിരിക്കും’
Read more
‘ഫൈനൽ പോരാട്ടം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാവും. എന്നോട് വെറുപ്പ് തോന്നരുത്, ഓസ്ട്രേലിയ വിജയിക്കും. എന്റെ ഹൃദയം അവർക്കൊപ്പമാണ്’, ലീ കൂട്ടിച്ചേര്‍ത്തു.







