ഇന്ത്യ ഇപ്പോൾ കോമഡി ആയി മാറിയിരിക്കുന്നു, ശാസ്ത്രി പരിശീലകൻ ആയിരുന്നപ്പോൾ പരമ്പരകൾ എങ്കിലും ജയിക്കുമായിരുന്നു; ദ്രാവിഡിന്റെയും ഇന്ത്യൻ ടീമിനെയും ട്രോളി സൽമാൻ ബട്ട്

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൽമാൻ ബട്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചകളുമായി സജീവമാണ് ഇപ്പോഴും. ഇന്ത്യൻ ക്രിക്കറ്റ് ദ്രാവിഡ് എന്ന പരിശീലകന്റെ കീഴിൽ എന്ത് മാറ്റമാണ് കൈവരിച്ചത് എന്ന് അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ നടത്തിയ ഒരു വിശകലനത്തിൽ, രാഹുൽ ദ്രാവിഡിന്റെ പരിശീലക കാലം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ കളിശൈലിയിലുണ്ടായ കാര്യമായ മാറ്റം ബട്ട് എടുത്ത് പറഞ്ഞു.

വിരാട് കോഹ്‌ലിയുടെയും രവി ശാസ്ത്രിയുടെയും കാലഘട്ടത്തിൽ, ഇന്ത്യ ആക്രമണാത്മക രീതിയിൽ ഉള്ള ബാറ്റിംഗ് ശൈലിയിലൂടെ എതിരാളികളെ ബുദ്ധിമുട്ടിച്ചിരുന്നു. ദ്രാവിഡ് വന്നതിന് ശേഷം ഇതിന് കാര്യമായ മാറ്റം ഉണ്ടായി, ഇന്ത്യ ആക്രമം ശൈലിയൊക്കെ ഉപേക്ഷിച്ച് കളി ശൈലിയിൽ കാര്യമായ മാറ്റം വരുത്തി.

“രണ്ട് ക്യാപ്റ്റൻമാരുടെ(കോഹ്‌ലി, രോഹിത് ) ഫിറ്റ്‌നസും ശരീരഭാഷയും നിങ്ങൾ വിശകലനം ചെയ്താൽ, വലിയ വ്യത്യാസമുണ്ട്. ടീമിന് ഇപ്പോൾ ജയിക്കാനുള്ള ആഗ്രഹം നഷ്ടമായിരിക്കുന്നു , ഇത് നേരത്തെ അങ്ങനെയായിരുന്നില്ല, അവിടെ കളിക്കളത്തിൽ അവർ എല്ലാം നൽകിയിരുന്നു ”ബട്ട് ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര ഇന്ത്യ തോൽവി നേരിട്ടപ്പോൾ ആരാധകരിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ ഫലം വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു. ബട്ട് അവരുടെ ബൗളിംഗ് കോമ്പിനേഷനുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ടാലന്റ് പൂളിനെക്കുറിച്ചും പറഞ്ഞു. ഇന്ത്യയ്ക്ക് ആഴത്തിലുള്ള പ്രതിഭകൾ ഉള്ളപ്പോൾ തന്നെ ഫാസ്റ്റ് ബോളിങ് ഡിപ്പാർട്മെന്റിൽ പ്രശ്നങ്ങൾ ഉണ്ട് “ഇന്ത്യക്ക് ബാറ്റിംഗിൽ പകരത്തിനു പകരം ആൾ ഉണ്ട്, എന്നാൽ നിങ്ങൾക്ക് മറ്റൊരു ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അല്ലെങ്കിൽ മുഹമ്മദ് ഷമി എന്നിവരുണ്ടോ ” ബട്ട് ചോദ്യം ചെയ്തു.

നാളെ ഡബ്ലിനിൽ ആരംഭിക്കുന്ന അയർലൻഡിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോൾ, ശ്രദ്ധേയമായ മാറ്റങ്ങൾ ടീമി കാണാൻ കഴിയും. രാഹുൽ ദ്രാവിഡ് ടീമിന്റെ കൂടെ ചേരില്ല. മുൻ ആഭ്യന്തര താരം സിതാൻഷു കൊട്ടക് മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കും. കൂടാതെ, നീണ്ട പരിക്കിന്റെ ഇടവേളയിൽ നിന്ന് മടങ്ങിയെത്തിയ സ്റ്റാർ പേസ്മാൻ ജസ്പ്രീത് ബുംറ ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ്.