കരീബിയന്‍ പട കാരണം ഇന്ത്യക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ 107 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. സിംബാവെയെ വെസ്റ്റ് ഇൻഡീസ് തകർത്തതോടെ ഇന്ത്യയുടെ സെമി പ്രവേശനത്തിന്റെ കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ നല്ല നെറ്റ് റേറ്റിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി കാണാൻ സാധിക്കൂ.

കഴിഞ്ഞ ദിവസം നടന്ന ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോറ്റിരുന്നു. സൗത്ത് ആഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും വളരെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്.

വെസ്റ്റ് ഇന്‍ഡീസിന്റെ കൂറ്റന്‍ വിജയം കാരണം വമ്പൻ പണിയാണ് ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നത്. വലിയ മാർജിനിലുള്ള വിജയത്തോടെ +5.350 എന്ന വമ്പന്‍ നെറ്റ് റണ്‍റേറ്റാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഗ്രൂപ്പ് വണ്ണില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ് വിന്‍ഡീസ്.

Read more

ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍റേറ്റ് -3.800 ആണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ വലിയ മാർജിനില്‍ തോല്‍പ്പിച്ചാലും ഇനി ഇന്ത്യയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരെ മറികടക്കുക ഏറെക്കുറെ അസാധ്യമാണ്.