അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതില്‍ ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍, ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയേക്കും

ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കിയതില്‍ ഇംഗ്ലണ്ട് താരങ്ങള്‍ അതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഒരു ഇംഗ്ലണ്ട് താരം ഈ മാസം നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ രണ്ടാംഘട്ടത്തില്‍ നിന്നും പിന്‍മാറാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ജോണി ബെയര്‍സ്റ്റോ, സാം കറെന്‍, മോയിന്‍ അലി, ഡേവിഡ് മലാന്‍, ക്രിസ് വോക്സ് എന്നിവരാണ് ഐ.പി.എല്ലില്‍ കളിക്കുന്നത്. ഇവരില്‍ നിന്നൊരാള്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നതായാണ് വിവരം.

England's IPL Players Likely To Miss Test Series Against New Zealand:  Report | Cricket News

ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കു കോവിഡ് പിടിപെട്ടതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് അവതാളത്തിലാക്കിയത്. ഇന്ത്യന്‍ താരങ്ങളെ മുഴുവന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയിരുന്നെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റിവായിരുന്നു. പക്ഷെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമ മാത്രമേ കളിക്കാനിറങ്ങൂയെന്ന് ഇന്ത്യന്‍ താരങ്ങള്‍ നിലപാട് സ്വീകരിച്ചത് മത്സരം ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു.