സന്നാഹത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മുന്‍നിര തകര്‍ന്നടിഞ്ഞു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന മത്സരം ആരംഭിച്ചു. ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിന് ഇറങ്ങി. എന്നാല്‍ മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 24 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.

ശുഭ്മാന്‍ ഗില്‍ 13, രോഹിത് ശര്‍മ്മ 25, ഹനുമ വിഹാരി 3, ശ്രേയസ് അയ്യര്‍ 0, രവീന്ദ്ര ജഡേജ 13 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 81 റണ്‍സ് എന്ന നിലയിലാണ്. 8 റണ്‍സുമായി വിരാട് കോഹ്‌ലി  ക്രീസിലുണ്ട്.

ലെസ്റ്റര്‍ഷെയറിനായി റോമന്‍ വാക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്‍ ഡേവിസ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലെസ്റ്റര്‍ഷെയറിനൊപ്പമാണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍: സാം ഇവാന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര് പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ/പ്രസിദ്ധ് കൃഷ്ണ.

സന്നാഹത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു, മത്സരം ലൈവായി കാണാം