ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. യുവതാരങ്ങളെ ഉൾപ്പെടുത്തിയുള്ള ടീമിനെ തിലക് വർമ്മ നയിക്കും. ഋതുരാജ് ഗെയ്ക്ക്വാദാണ് വൈസ് ക്യാപ്റ്റൻ.

മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. ഇഷാൻ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ. പ്രഭ്സിമ്രാൻ സിംഗാണ് ബാക്കപ്പ് വിക്കറ്റ് കീപ്പർ. അഭിഷേക് ശർമ, റിയാൻ പരാഗ് എന്നിവർ ടീമിലിടം പിടിച്ചു. ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ് എന്നിവർ പേസ് നിരയിലുണ്ട്. നവംബർ 13, 16, 19 തീയതികളിൽ രാജ്കോട്ടിൽ ഇന്ത്യ എ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കും.

ഇന്ത്യ എ ഏകദിന ടീംഃ തിലക് വർമ്മ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബഡോനി, നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, മാനവ് സുതർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ)