തീന്‍മേശയില്‍ ഒരുമിച്ച് ഇന്ത്യന്‍ ത്രയം; പരമ്പര വിജയാഘോഷം വൈറല്‍

ഇന്ത്യന്‍ കോച്ചിന്റെ വേഷത്തില്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്റെ കുപ്പായത്തില്‍ ശിഖര്‍ ധവാനും ലഭിച്ചത് മികച്ച അരങ്ങേറ്റം. ആരാധകര്‍ കണക്കുകൂട്ടിയതുപോലെ ലങ്കയെ ഇന്ത്യ നിഷ്പ്രഭമാക്കി. പരമ്പര വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ ദ്രാവിഡും ധവാനും ഉപ നായകന്‍ ഭുവനേശ്വര്‍ കുമാറും കഴിഞ്ഞ ദിവസം രാത്രി ഒത്തുചേര്‍ന്നു.

ശിഖര്‍ ധവാനും ഭുവനേശ്വറിനുമൊപ്പം തീന്‍മേശയിലാണ് ദ്രാവിഡ് ഒത്തുകൂടിയത്. ലങ്കയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷം പങ്കിടാന്‍ കോച്ചിനും സഹതാരത്തിനുമൊപ്പം അത്താഴം കഴിക്കുന്ന ചിത്രം ധവാനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. “വിസ്മയിപ്പിക്കുന്ന കൂട്ടുകെട്ടിനൊപ്പം മനോഹരമായ രാത്രി” എന്നാണ് ശിഖര്‍ നല്‍കിയ ഫോട്ടോ ക്യാപ്ഷന്‍. ഭുവിയുടെ ഭാര്യ നൂപുര്‍ നാഗറും ചിത്രത്തിലുണ്ട്.

Bhuvneshwar Kumar, Rahul Dravid and Shikhar Dhawan enjoyed a dine-out after Indiaലങ്കയുമായുള്ള ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ധവാന്റെ അര്‍ദ്ധ ശതകമാണ്. രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റ് പിഴുത ഭുവനേശ്വര്‍ പുറത്താകാതെ 19 റണ്‍സുമായി ബാറ്റിംഗിലും വിശ്വാസം കാത്തു. ദീപക് ചഹാറിന് പിന്തുണയേകി ക്ഷമയോടെ കളിച്ച ഭുവി ഇന്ത്യ ലക്ഷ്യത്തിലെത്തുന്നതുവരെ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.