അതിവേഗ അര്‍ദ്ധ സെഞ്ച്വറിയുമായി പന്ത്, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിനം ഡിന്നറിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 356 റണ്‍സായി.

ടി20 ശൈലിയില്‍ കളിച്ച റിഷഭ് പന്ത് 28 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഇതോടെ 1982ല്‍ പാകിസ്ഥാനെതിരെ 30 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കപില്‍ ദേവിന്റെ റെക്കോഡ് പന്ത് മറികടന്നു. 31 ബോളില്‍ ഏവ് ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയില്‍ പന്ത് 50 റണ്‍സെടുത്ത് പുറത്തായി.

മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോലി (13), റിഷഭ് പന്ത് (50) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി നിലവില്‍ ശ്രേയസ് അയ്യരും (26*0 രവീന്ദ്ര ജഡേജയുമാണ് (15*) ക്രീസില്‍.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.