സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പ്രോട്ടീസിനെ 159 റൺസിന് ഓൾ ഔട്ട് ആക്കി ഇന്ത്യ. ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. കൂടാതെ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ 2 വിക്കറ്റുകളും, അക്‌സർ പട്ടേൽ ഒരു വിക്കറ്റും നേടി.
ബാറ്റിംഗിൽ ഇന്ത്യ 37 നു 1 വിക്കറ്റ് എന്ന നിലയിലാണ് നിൽക്കുന്നത്. 27 പന്തിൽ 3 ഫോർ അടക്കം 12 റൺസ് നേടി യശസ്‌വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 59 പന്തിൽ 2 ഫോർ അടക്കം 13 റൺസുമായി കെ എൽ രാഹുലും, 38 പന്തിൽ 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിൽ ഉള്ളത്.
മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയെ ബോഡി ഷെയ്മിങ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ താരത്തിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുകയാണ്.
ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ടിയ ബാവുമ ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എല്‍ബിഡബ്ല്യുവിന് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ അപേക്ഷിച്ചെങ്കിലും അംപയര്‍ നിരസിക്കുകയായിരുന്നു. റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോള്‍ ഉയരം കൂടുതലായിരുന്നുവെന്നാണ് റിഷഭ് പറഞ്ഞത്. ബാവുമ കുള്ളനായതുകൊണ്ട് ഉയരം കൂടിയത് പ്രശ്‌നമാകില്ലെന്നാണ് ബുംറ മറുപടിയായി പറയുന്നത്.
Read more
ഇതുകേട്ട് രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. കുള്ളനാണെങ്കിലും പന്ത് ഉയരം കൂടുതലായിരുന്നുവെന്ന് പന്ത് തിരിച്ചുപറയുന്നുമുണ്ട്. പിന്നാലെ ബുംറ റിവ്യൂവിന് നല്‍കാതെ ബോളിങ് എന്‍ഡിലേക്ക് തിരിച്ചുനടക്കുകയും ചെയ്യുകയാണ്.







