ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് കനത്ത പ്രഹരം, പോയിന്റ് വെട്ടിക്കുറച്ചു

സെഞ്ചൂറിയനിലെ മിന്നും വിജയത്തിനിടയില്‍ ഇന്ത്യയ്ക്ക് കനത്ത് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട ഒരു പോയിന്റ് നഷ്ടമായി. കൂടാതെ മാച്ച് ഫീയുടെ 20 ശതമാനവും പിഴയൊടുക്കണം.

നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. ഏത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിന്ന് പിന്‍വലിക്കുമെന്നതാണ് ഐസിസി ചട്ടം. ഇതിനു മുമ്പും ഇന്ത്യയ്ക്ക് ഇത്തരത്തില്‍ രണ്ട് പോയിന്റ് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പോയിന്റ് നഷ്ടം ഇന്ത്യയ്ക്ക് മുന്നോട്ട് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.

ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകളും നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്.

ICC WTC standings

ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ പോയിന്റ് ഇന്ത്യയ്ക്കാണെങ്കിലും വിജയശരാശരിയുടെ അടിസ്ഥാനത്തിലാണ് ബാക്കി ടീമുകള്‍ മുന്നിട്ടു നില്‍ക്കുന്നത്. 100 ശതമാനമാണ് ഓസീസിന്റെയും ശ്രീലങ്കയുടെയും വിജയശരാശരി. ഇന്ത്യയുടേത് 63.09 ആണ്. മൂന്നാമതുള്ള പാകിസ്ഥാന്റെ വിജയശരാശരി 75 ആണ്.